
ലാഹോര്‍: 41 കാരിയായ അമേരിക്കൻ യുവതിയെ 21കാരനായ പാക്കിസ്ഥാൻ സ്വദേശി വിവാഹം ചെയ്തു. പാക്കിസ്ഥാനിലെ പഞ്ചാബിലുള്ള സിയാൽകോട്ടിലെ റായ്പൂർ ഗ്രാമത്തിൽ നിന്നുള്ള ബി. കോം വിദ്യാർഥിയാണ് വരനായ കാഷിഫ് അലി. ഡ്രൈവറും നായ പരിശീലകയുമാണ് വധു മരിയ ഹെലെനാ അബ്രാംസ്.
10 മാസങ്ങൾക്കു മുമ്പ് ഇൻസ്റ്റഗ്രാം വഴി പരിചയത്തിലായ ഇവരുടെ സൗഹൃദം പിന്നീട് പ്രണയത്തിലേക്കു വഴിമാറുകയായിരുന്നു. അതിനു ശേഷം ഇരുവരും വിവാഹിതരാകുവാൻ തീരുമാനിക്കുകയും ചെയ്തു.
സിയാൽകോട്ടിലെ ഒരു ഹോട്ടലിൽ വച്ച് നടത്തിയ ചെറിയ ചടങ്ങിൽ ഇരുവരും വിവാഹിതരാകുകയായിരുന്നു. വിവാഹ ശേഷം തങ്ങൾ ജീവിക്കുന്നത് പാക്കിസ്ഥാനിലാണോ അമേരിക്കയിലാണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും മരിയ പറഞ്ഞു. മരിയ മുസ്ലീം മതം സ്വീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam