അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് ഇടപാട്; അന്വേഷണം ഉന്നതരിലേക്ക്

By Web DeskFirst Published Dec 11, 2016, 4:48 PM IST
Highlights

ദില്ലി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ഓഫീസിലെ പ്രമുഖരെ സിബിഐ ചോദ്യം ചെയ്തേക്കുമെന്ന് സൂചന.കേസിൽ അറസ്റ്റിലായ മുൻ വ്യോമസേന മേധാവി എസ്.പി ത്യാഗി മൊഴിയുടെ അടിസ്ഥാനത്തിലാണ് സിബിഐയുടെ നീക്കം.

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ഓഫീസിലെ പ്രമുഖരെ ചോദ്യം  ചെയ്യാനാണ് സിബിഐ നീക്കം.പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി കെ നായർ, മുൻ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണൻ അടക്കുള്ളവരെ ചോദ്യം ചെയ്തേക്കും. കേസിൽ അറസ്റ്റിലായ മുൻ വ്യോമസേന മേധാവി എസ്.പി.ത്യാഗി മൊഴിയുടെ അടിസ്ഥാനത്തിലാണ് സി ബി ഐ നീക്കം.

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടിലെ വ്യവസ്ഥകളിൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിഞ്ഞുകൊണ്ടാണ് മാറ്റങ്ങൾ വരുത്തിയതെന്ന് ത്യാഗി സിബിഐ കോടതിയിൽ പറഞ്ഞത്. അതിനിടെ കോൺഗ്രസിന് അഴിമതിയിൽ പങ്കുണ്ടെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. ആന്വേഷണത്തെ ഭയപ്പെടുന്നില്ലെന്നും നോട്ട് അസാധുവാക്കൽ വിഷയത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ബി ജെ പിയുടെ ആരോപണമെന്നാണ് കോൺഗ്രസ് പ്രതികരണം.

അതിനിടെ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ ടി സി എസ് മുൻ ഡയറക്ടർ സൈറസ് മിസ്ത്രി പുതിയ ആരോപണവുമായി രംഗത്തെത്തി. മുൻ പ്രതിരോധ സെക്രട്ടറിയും ടാറ്റസൺസിന്റെ ഡയറക്ടറുമായ വിജയ് സിംഗാണ് ഇടാപാടിന്റെ സൂത്രധാരൻ എന്നാണ് മിസ്ത്രിയുടെ ആരോപണം.

 

click me!