
അഹമ്മദാബാദ്: ഗുജറാത്തിലെ ദളിത് സമരനായകന്‍ ജിഗ്‌നേഷ് മേവാനിയെ പൊലീസ് വിട്ടയച്ചു. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷ പരിപാടിയെ കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് ഭാഷ്യം. ഇന്നലെരാത്രി കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്തശേഷമാണ് പുലർച്ചയോടെ വിട്ടയച്ചത്.
പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദിവാസി-ദളിത് സമ്മേളനത്തില്‍ കസേരകള്‍ പറക്കുന്നത് താന്‍ സ്വപ്‌നം കണ്ടെന്നായിരുന്നു ജിഗ്നേഷിന്റെ പരാമര്‍ശം. ഡല്‍ഹിയില്‍ നടന്ന ദളിത് സ്വാഭിമാന റാലിക്ക് ശേഷം ഗുജറാത്തിലേക്ക് മടങ്ങിയെത്തിയപ്പോൾ വിമാനത്താവളത്തിൽവെച്ചായിരുന്നു മെവാനിയെ പൊലീസ് കസ്റ്റഡിലെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam