അടിയന്തര യോഗം; ശശികല പാർട്ടി ആസ്ഥാനത്ത്

Published : Feb 08, 2017, 01:47 AM ISTUpdated : Oct 04, 2018, 08:03 PM IST
അടിയന്തര യോഗം; ശശികല പാർട്ടി ആസ്ഥാനത്ത്

Synopsis

ചെന്നൈ: തമിഴ്‍നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ എഐഎഡിഎംകെ അടിയന്തര യോഗം നടക്കുന്നു. യോഗത്തിനായി ശശികല എഐഎഡിഎംകെ ആസ്ഥാനത്തെത്തി.

തനിക്ക് ഭൂരിപക്ഷം ഉണ്ടെന്ന് പനീര്‍ശെല്‍വം അവവകാശപ്പെട്ടു. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും ഗവര്‍ണര്‍ തിരിച്ചെത്തിയാല്‍ ഉടന്‍ കാണുമെന്നും പനീര്‍ശെല്‍വം വ്യക്തമാക്കി . ജനങ്ങള്‍ മുഴുവന്‍ തനിക്കൊപ്പമെന്ന് പറഞ്ഞ ഒപിഎസ് സംസ്ഥാന പര്യടനത്തിന് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ എഐഎഡിഎംകെയുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഡിഎംകെയ്ക്ക് പങ്കില്ലെന്ന് ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ പറഞ്ഞു. ആരോപണങ്ങളോട് ശശികല പ്രതികരിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു .

തമിഴ്‍രാഷ്ട്രീയ പ്രതിസന്ധി അതീവഗുരുതരമായി തുടരുകയാണ്. ശശികലയുടെ നിയമനം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഒന്നും എടുത്തില്ല . തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടുതൽ വിവരം ആരാഞ്ഞു .

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

13കാരിയായ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, പിന്നാലെ 40കാരി ജീവനൊടുക്കി, കാരണമറിയാതെ കുടുംബവും പൊലീസും
'കൈക്കുഞ്ഞായിരിക്കെ തന്നെ വെടിവച്ച് കൊല്ലാൻ ഐപിഎസ് ഉദ്യോഗസ്ഥൻ ഉത്തരവിട്ടിരുന്നു'; വെളിപ്പെടുത്തലുമായി വീരപ്പൻ്റെ മകൾ വിദ്യാറാണി