ഇപിഎസ് - ഒപിഎസ് പക്ഷത്തെ നേതാക്കൾ ഇന്ന് ദില്ലിയിലേക്ക്

Published : Aug 29, 2017, 06:38 AM ISTUpdated : Oct 05, 2018, 03:59 AM IST
ഇപിഎസ് - ഒപിഎസ് പക്ഷത്തെ നേതാക്കൾ ഇന്ന് ദില്ലിയിലേക്ക്

Synopsis

ചെന്നൈ: അണ്ണാ ഡിഎംകെ എന്ന പാർട്ടി പേരിനും രണ്ടിലച്ചിഹ്നത്തിനും അവകാശമുന്നയിച്ച് നൽകിയ പരാതികളും സത്യവാങ്മൂലങ്ങളും പിൻവലിയ്ക്കാൻ ഇപിഎസ് - ഒപിഎസ് പക്ഷത്തെ നേതാക്കൾ ഇന്ന് ദില്ലിയിലെത്തും. മന്ത്രിമാരായ പി തങ്കമണി, സി.വി. ഷൺമുഖം, ഡി.ജയകുമാർ എന്നിവരും രാജ്യസഭാ എംപി, വി. മൈത്രേയനും മുൻ എംപി മനോജ് പാണ്ഡ്യനുമാണ് ദില്ലിയിലെത്തുക. 

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിട്ടുണ്ടെന്ന് ഇപിഎസ്-ഒപിഎസ് പക്ഷം വ്യക്തമാക്കി. ലയനവിവരം ഔദ്യോഗികമായി തെരഞ്ഞടുപ്പ് കമ്മീഷനെ അറിയിക്കാൻ കൂടിയാണ് ഈ സന്ദർശനം. എന്നാൽ ബിജെപി നേതാക്കളുൾപ്പടെയുള്ളവരുമായും സംഘം കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. 

സെപ്റ്റംബർ 12 നാണ് ശശികലയെ പുറത്താക്കാനുള്ള ജനറൽ കൗൺസിൽ യോഗം വിളിച്ചു ചേർക്കാൻ ഇപിഎസ്-ഒപിഎസ് പക്ഷം തീരുമാനിച്ചിരിയ്ക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്