തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ; എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ഇന്ന് കേരളത്തില്‍

Published : Jan 24, 2019, 06:31 AM IST
തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ; എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ഇന്ന് കേരളത്തില്‍

Synopsis

തിരുവനന്തപുരത്തെത്തുന്ന മുകുൾ വാസ്നിക് ഡിസിസി ഓഫിസില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി യോഗത്തില്‍ പങ്കെടുക്കും. തുടർന്ന് നേതാക്കളുമായി പ്രത്യേകം ചര്‍ച്ച നടത്തും.

തിരുവനന്തപുരം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചര്‍ച്ച ചെയ്യാൻ കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ഇന്ന് സംസ്ഥാനത്തെത്തും. തിരുവനന്തപുരത്തെത്തുന്ന മുകുൾ വാസ്നിക് ഡിസിസി ഓഫിസില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി യോഗത്തില്‍ പങ്കെടുക്കും. 

തുടർന്ന് നേതാക്കളുമായി പ്രത്യേകം ചര്‍ച്ച നടത്തും. വൈകിട്ട് മൂന്നിന് കൊല്ലം ജില്ലയിലും അദ്ദേഹം നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വെള്ളി, ശനി ദിവസങ്ങളിൽ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലും മുകുൾ വാസ്നിക് എത്തും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പെൺ എന്ന പ്രിവിലേജ് ഉപയോഗിച്ച് ഏത് നുണയും സത്യമാക്കാം എന്ന ചിന്ത ഒരുതരം മാനസിക വിഭ്രാന്തി'; ഫാത്തിമ തഹ്‌ലിയയ്‌ക്കെതിരെ എംഎസ്എഫ് നേതാവ്
ഇന്ധനവിലയും പാചകവാതക നിരക്കും വർദ്ധിപ്പിച്ചേക്കും; തീരുമാനം ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്, പമ്പുകളിൽ തിരക്ക്