
കൊല്ലം: റോഡിലെ പ്രകടനങ്ങള്‍ നിരോധിക്കണമെന്ന് ഗുളിക തൊണ്ടയില്‍ കുടുങ്ങി മരിച്ച ഐലിന്റെ അമ്മ റീന ആവശ്യപ്പെടുന്നു. അശാസ്ത്രീയമായ റോഡ് പണിയുടേയും പ്രകടനങ്ങളുടെയും പേരില്‍ ഇനിയൊരമ്മക്കും ദുഖമുണ്ടൈകരുതെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആശുപത്രിയിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് മരിച്ച അഞ്ചുവയസുകാരി ഐലിന്‍ പ്രകടനങ്ങളുടേയും തീരാത്ത റോഡ് പണിയുടേയും രക്ഷസാക്ഷിയാണ്.
21-ാം തിയതിയാണ് പരുത്തുംപാറ നടുവേലില്‍ റിന്റെ റീന ദമ്പതികളുടെ മകള്‍ അഞ്ചുവയസുമാരി ഐലിന്‍ ഗുളിക തൊണ്ടയില്‍ കുടുങ്ങി മരിച്ചത്. വൈകിട്ട് ബന്ധുവീട്ടിലായിരുന്ന ഐലിന് ചുമയ്ക്ക് മരുന്ന് കൊടുത്തതാണ്. കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ട് റീന അവളെയുമെടുത്ത് റോഡിലേക്കൊടി.
അബ്ദുള്‍ സലാമെന്ന് കൊച്ചിക്കാരന്റെ വാഹനത്തിലാണ് ഇവര്‍ കയറിയത്. റോഡില്‍ നല്ല ഗതാഗതതിരക്കുണ്ടായിരുന്നു. കോടിമാതയില്‍ റോഡ് പണി നടക്കുകയായിരുന്നു. അവിടം കടക്കാന്‍ ഏറെ ബുദ്ധിമുട്ടി. പലരും വാഹനങ്ങള്‍ മാറ്റാന്‍ തയ്യാറായില്ല. നിലവിളിച്ചിട്ടും കെഎസ്ആര്‍ടിസി ബസുപോലും മാറിയില്ല. തുടര്‍ന്നായിരുന്നു വലിയ ഗതാഗതക്കുരുക്ക്. നഗരത്തിലെ പ്രകടനം കാരണം വാഹനങ്ങള്‍ക്ക് അനങ്ങാന്‍ കഴിയാത്ത അവസ്ഥ.
വെറും പത്ത് മിനിട്ട് കൊണ്ട് എത്തേണ്ട സ്ഥലത്ത് മുക്കാല്‍ മണിക്കൂര്‍ കൊണ്ടാണ് എത്തിയത്. തിരക്കുള്ള സമയത്തെ റോഡിലെ പ്രകടനം മൂലം നഷ്ടപ്പെട്ടത് ഒരു പഞ്ചു ജീവന്‍. സ്വന്തം മടിയില്‍ കിടന്ന മകള്‍ മരിക്കുന്നത് കാണേണ്ട വന്ന അമ്മ റീന നമ്മോട് പറയുന്നത് ഇതാണ്
സംഭവത്തില്‍ മനുഷ്യാവകാശകമ്മീഷന്‍ സ്വമേധയാകേസ് എടുത്തിരിക്കുകയാണ്. ഗതാഗതം തടസപ്പെടുത്തി പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പ്രകടനങ്ങള്‍ പാടില്ലെന്ന ആവശ്യത്തിന് നമ്മുടെ ജനാധിപത്യത്തോളം പഴക്കമുണ്ട്. ജീവന്‍ പൊലിഞ്ഞാലും കുടുങ്ങാത്ത രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ ഇനിയെങ്കിലും മാറിച്ചിന്തിക്കണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam