പുരി ജഗന്നാഥ ക്ഷേത്രത്തില്‍ നോണ്‍വെജ് ഡിഷ്; എയര്‍ ഇന്ത്യ മാപ്പു പറഞ്ഞു

By Web DeskFirst Published Oct 29, 2016, 4:59 PM IST
Highlights

പുരി ജഗന്നാഥ ക്ഷേത്രത്തെക്കുറിച്ചുള്ള വിവരണമാണ് എയര്‍ ഇന്ത്യക്ക് വിനയായത്. ക്ഷേത്രത്തെ ഇന്ത്യയിലെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കുന്ന ലേഖനത്തില്‍ 500ഓളം പാചകക്കാരും 300 സഹായികളുമുള്ള ക്ഷേത്രത്തിലെ ഔട്ടുപുരയില്‍ ദിവസവും ഒരു ലക്ഷത്തോളം പേര്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ടെന്നും അവര്‍ക്ക് വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ നല്‍കാറുണ്ടെന്നും പുസ്തകത്തില്‍ പറയുന്നു. ലേഖനം വിവാദമായതോടെ മുഖ്യമന്ത്രി നവീന്‍ പട്നായിക് തന്നെ എയര്‍ ഇന്ത്യയെ വിമര്‍ശിച്ച് രംഗത്തെത്തി. സംഭവം നിര്‍ഭാഗ്യകരമാണെന്ന് പ്രതികരിച്ച അദ്ദേഹം ഉത്തരവാദപ്പെട്ടവരോട് പരാതിപ്പെടുമെന്നും വ്യക്തമാക്കി.

ജഗന്നാഥ സേന എന്ന സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും നടന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ മാപ്പുപറഞ്ഞ് എയര്‍ ഇന്ത്യ രംഗത്തെത്തിയത്. മാഗസിന്‍ വിമാനങ്ങളില്‍ നിന്ന് പിന്‍വലിച്ചെന്നും എയര്‍ ഇന്ത്യ അറിയിച്ചു. 

click me!