കലാഭവന്‍ മണിയുടെ ദുരൂഹമരണം: സഹായികളുടെ നുണപരിശോധന പൂര്‍ത്തിയായി

Published : Oct 29, 2016, 04:44 PM ISTUpdated : Oct 04, 2018, 04:19 PM IST
കലാഭവന്‍ മണിയുടെ ദുരൂഹമരണം: സഹായികളുടെ നുണപരിശോധന പൂര്‍ത്തിയായി

Synopsis

കലാഭവന്‍ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സഹായികളുടെ നുണപരിശോധന പൂര്‍ത്തിയായി. ആറുസഹായികളുടെ നുണപരിശോധനയാണ് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ പൂര്‍ത്തിയായത്. പത്തുദിവസത്തിനകം പരിശോധനാഫലം ലഭിക്കുമെന്ന് അന്വേഷണ സംഘം.

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീങ്ങാത്ത പശ്ചാത്തലത്തിലാണ് അന്വേഷണ സംഘം ആറ് സഹായികളെ കോടതിയുടെ അനുമതിയോടെ നുണ പരിശോധനയ്‌ക്ക് വിധേയമാക്കിയത്. സഹായികളായിരുന്ന ജോബി, പീറ്റര്‍, മുരുകന്‍, അരുണ്‍, വിപിന്‍, അനീഷ് എന്നിവരെയാണ് തിരുവനന്തപുരം ഫോറന്‍സിക് ലാബിലെത്തിച്ച് നുണ പരിശോധനയ്‌ക്ക് വിധേയമാക്കിയത്. ഈമാസം 21 ന് തുടങ്ങിയ നുണപരിശോധന കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഔട്ട് ഹൗസായ പാഡിയിലുണ്ടായിരുന്നവരായിരുന്നു ജോബി ഉള്‍പ്പടെയുള്ള ആറ് സഹായികള്‍. പത്ത് ദിവസത്തിനുള്ളില്‍ പരിശോധനാഫലം ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ. മണിയുടെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന് വ്യക്തതവരുത്താനായില്ലെന്ന റിപ്പോര്‍ട്ടായിരുന്നു നേരത്തെ പ്രത്യേക അന്വഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്. മണിയുടെ മരണം കൊലപാതകമാണെന്ന് സഹോദരനടക്കമുള്ള കുടുംബാങ്ങള്‍ ആരോപണമുന്നയിച്ച പശ്ചാത്തലത്തിലായിരുന്നു സഹായികളെ നുണപരിശോധനയ്‌ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്. മണിയുടെ മരണം സംബന്ധിച്ച കേസ് സിപിഐയ്‌ക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും സിബിഐ കേസ് ഇതുവരെ ഏറ്റെടുത്തിട്ടില്ല.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

`ഒസ്മാൻ ഹാദിയെ വധിച്ചത് മൊഹമ്മദ് യുനൂസിൻ്റെ ഇടക്കാല സർക്കാർ'; സഹോദരൻ്റെ ആരോപണം ആയുധമാക്കി ഇന്ത്യ
മോദി നാളെ ദില്ലിയിലെ ക്രൈസ്തവ ദേവാലയം സന്ദർശിക്കും; രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കളും ഒപ്പമുണ്ടാവും, ആക്രമണങ്ങളിൽ മൗനം തുടർന്ന് ബിജെപി