
എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്സ് ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലേക്ക് രണ്ട് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. ചണ്ഡിഗഢിലേക്കും തിരുച്ചിറപ്പള്ളിയിലേക്കുമാണ് ഈ മാസം 14, 15 തീയതികളില്‍ സര്‍വീസ് തുടങ്ങുന്നത്. തിരുച്ചിറപ്പള്ളിയിലേക്ക് പ്രതിദിനവും ഛണ്ഡിഗഢിലേക്ക് തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലുമായിരിക്കും സര്‍വീസുകള്‍. ഷാര്‍ജ-വാരാണസി റൂട്ടില്‍ നിലവിലുള്ള സര്‍വീസ് വര്‍ധിപ്പിക്കുമെന്നും എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്സ് സി.ഇ.ഒ കെ. ശ്യാംസുന്ദര്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചരിത്രത്തിലാദ്യമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്സ് അറ്റ ലാഭം നേടിയിരിക്കുന്നു. ഈ വര്‍ഷം ആഗസ്ത് 31ന് ബോര്‍ഡ് ഡയറക്ടര്‍മാര്‍ അംഗീകരിച്ച കണക്കനുസരിച്ച്, 2015-'16 വര്‍ഷത്തില്‍ കമ്പനിയുടെ അറ്റലാഭം 361.68 കോടി രൂപയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam