സംസ്ഥാനത്ത് കനത്ത മഴതുടരുന്നു; ടവര്‍ തകര്‍ന്ന് ആകാശവാണിയുടെ സംപ്രേക്ഷണം നിലച്ചു

By Web DeskFirst Published Jun 18, 2016, 9:39 AM IST
Highlights

ഇന്നലെ ഉച്ച മുതല്‍ ആരംഭിച്ച കനത്തമഴയിലും കാറ്റിലുമാണ് തലസ്ഥാനത്ത് വ്യാപക നാശനഷ്‌ടമുണ്ടായത്. കരമന, നെയ്യാറ്റിന്‍കര, പൂന്തുറ, നെടുമങ്ങാട്  തുടങ്ങിയ തീരദേശ, മലയോര മേഖലകളില്‍ വ്യാപകമായി വീടുകള്‍ തക‍ര്‍ന്നു. നൂറോളം വീടുകള്‍ തകര്‍ന്നതായാണ് ജില്ലാഭരണ കൂടത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശവുമുണ്ടായി. പോത്തന്‍കോട് നിന്നുള്ള 11 കെവി ലൈനിനു മുകളില്‍  മരം വീണതോടെ നഗരത്തിലെ വിവിധ ഇടങ്ങളില്‍ വൈദ്യുതിബന്ധം തടസ്സപ്പെട്ടിരിക്കുകയാണ്. 

മരം വീണ് ആകാശവാണിയുടെ മണ്‍വിളയിലെ  പ്രേക്ഷേപണ ടവര്‍ തകര്‍ന്നു. ഇത് പുനസ്ഥാപിക്കാന്‍ ഓരാഴ്ച്ചെയെങഅകിലും സമയം വേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു. വരുന്ന 24 മണിക്കൂര്‍ കൂടി കനത്ത മഴയ്‌ക്കുള്ള സാദ്ധ്യതയുള്ളതായി കാലവാസ്ഥാനിരീക്ഷണകേന്ദ്രം ചൂണ്ടിക്കാട്ടുന്നു. 7 മുതല്‍ 11 സെ.മി വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ ലഭിച്ചേക്കും. ലക്ഷദ്വീപ്-കേരള തീരത്ത് വരുന്ന ഇരുപതത്തിനാല് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

click me!