
വിമാനത്തിലെ എമര്‍ജന്‍സി വാതിലിലൂടെ പുറത്ത് വീണ എയര്‍ ഹോസ്റ്റസിന് ദാരുണാന്ത്യം. ഉഗാണ്ട എയര്‍പോര്‍ട്ടില്‍ നിര്‍ത്തിയിട്ട എമിറൈറ്റ്സ് വിമാനത്തില്‍ നിന്നാണ് എയര്‍ ഹോസ്റ്റസ് താഴെ വീണത്. നിലത്ത് വീണ ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
ആശുപത്രിയിലെത്തുമ്പോഴേയ്ക്കും ഇവര്‍ മരിച്ചിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. എന്നാല്‍ നിര്‍ത്തിയിട്ട വിമാനനത്തിന്റെ എമര്‍ജന്‍സി വാതില്‍ എന്തിന് തുറന്നെന്ന കാര്യം ഇനിയും കണ്ടെത്തിയിട്ടില്ല. എന്നാല്‍ സംഭവങ്ങള്‍ നേരിട്ട് കണ്ട ഗ്രൗണ്ട് ഡ്യൂട്ടി സ്റ്റാഫുകളില്‍ ഒരാള്‍ പറയുന്നത് സംഭവം ആത്മഹത്യ ശ്രമമാണെന്നാണ്.
എയര്‍ഹോസ്റ്റസ് എമര്‍ജന്‍സി വാതിലിലൂടെ പുറത്തേയ്ക്ക് ചാടുകയായിരുന്നെന്നാണ് പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ബോര്‍ഡിങ് നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് സംഭവം. അന്വേഷണ നടപടികളോട് പൂര്‍ണമായും സഹകരിക്കുമെന്ന് എമിറൈറ്റ്സ് അധികൃതര്‍ വിശദമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam