റേഡിയോ ജോക്കിയുടെ കൊലപാതകം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നതായി പൊലീസ്

By Web DeskFirst Published Apr 2, 2018, 2:37 PM IST
Highlights
  • വിമാനത്താവളത്തിലെ രേഖകൾ പൊലീസ് പരിശോധിക്കുന്നു. 

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തില്‍ മുഖ്യ പ്രതി വിദേശത്തേക്ക് കടന്നതായി സംശയം. വിമാനത്താവളത്തിലെ രേഖകൾ പൊലീസ് പരിശോധിക്കുന്നു. അജിബായാണ് രക്ഷപ്പെട്ടത്. വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് കടന്നതായാണ് പൊലീസിന്‍റെ സംശയം. 

മറ്റൊരു പ്രതി അപ്പുണ്ണിക്കായി പൊലീസ് തെരച്ചിൽ തുടരുന്നു. ഇപ്പോൾ പ്രതി ഖത്തറിലുകണ്ടന്നും പൊലീസ് പറയുന്നു. കാഠ്മണ്ടു വഴി വിദേശത്തേക് പോയിരിക്കാമെന്ന് പൊലീസ് കരുതുന്നത്. 

രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ഗള്‍ഫില്‍ നിന്നാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. വിദേശത്തുള്ള യുവതിയുമായുള്ള ബന്ധമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. വളരെ ആശൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്നാണ് പൊലീസ് പറയുന്നത്. ക്വട്ടേഷൻ നൽകിയ ആളും  കൊലയാളി സംഘവും ബന്ധപ്പെട്ടത് വാട്സാപ്പിലൂടെയാണ്.കൊലപാതകത്തിന് മുമ്പും ശേഷവും പ്രതികളെന്ന് സംശയിക്കുന്നവർ മറ്റുള്ളവരുമായി ഫോണിൽ സംസാരിച്ചിട്ടല്ല. ക്വട്ടേഷൻ നൽകിയ ആളുമായി വാട്സ് ആപ്പു വഴി സംസാരിച്ചിരിക്കാനാണ് സാധ്യതയെന്നാണ് പൊലിസ് പറയുന്നത്.  

click me!