പെട്രോള്‍ ഒഴിച്ച് എഐവൈഎഫ് പ്രവര്‍ത്തകന്‍റെ ആത്മഹത്യാ ഭീഷണി

Published : Feb 07, 2017, 12:56 PM ISTUpdated : Oct 04, 2018, 05:26 PM IST
പെട്രോള്‍ ഒഴിച്ച് എഐവൈഎഫ് പ്രവര്‍ത്തകന്‍റെ ആത്മഹത്യാ ഭീഷണി

Synopsis

തിരുവനന്തപുരം: ലോ അക്കാദമിക്ക് മുന്നില്‍ രണ്ട് എഐവൈഎഫ് പ്രവര്‍ത്തകര്‍ ശരീരത്ത് പെട്രോള്‍ ഒഴിച്ച് ഭീഷണി മുഴക്കുന്നു.  കോളേജിന് മുന്നിലെ മരത്തിന് മുകളില്‍ കയറിയ എബിവിപി പ്രവര്‍ത്തകനെ ഫയര്‍ഫോഴ്‌സ് എത്തി താഴെ ഇറക്കുന്നതിനിടെയാണ് എഐവൈഎഫ് പ്രവര്‍ത്തകര്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്.

അക്കാദമിക്ക് മുന്നില്‍ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയതോടെ വിദ്യാര്‍ത്ഥികള്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. ഇതോടെ പോലീസ് ലാത്തിചാര്‍ജ്ജ് നടത്തി. ഫയര്‍ ഫോഴ്‌സിന് നേരെ കല്ലെറിഞ്ഞതോടെ ഫയര്‍ഫോഴ്‌സ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ മരത്തില്‍ കയറി ആത്മഹത്യഭീഷണി മുഴക്കിയ ഷിമിത്തിനെ ഫയര്‍ ഫോഴ്‌സ് താഴെയിറക്കി. അക്കാദമിക്ക് മുന്നില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

​വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമം ലംഘിച്ചാൽ വിദ്യാലയങ്ങൾക്കെതിരെ കർശന നടപടി: വി ശിവൻകുട്ടി
സതീശന് കുത്ത്, ചെന്നിത്തലയെ കുറിച്ച് പരാമർശമില്ല, കെസി വേണുഗോപാലിനെ വാഴ്ത്തി കെ സുധാകരൻ; കോൺഗ്രസിൽ 'മുഖ്യമന്ത്രി കസേര' വടംവലി മുറുകുന്നു!