
കൊച്ചി: വ്യാജരേഖയുണ്ടാക്കിയെന്ന ആരോപണങ്ങൾ തള്ളി തിരുവിതാംകൂർ മുൻ ദേവസ്വംബോർഡ് അംഗം അജയ് തറയിൽ. ബോർഡ് പ്രസിഡന്‍റിന്‍റെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്നത് കൊട്ടാരക്കരയിൽ വെച്ചാണ്. അതിന് ശേഷമാണ് ശബരിമലയിലേക്ക് പോയതെന്ന് അജയ് തറയില്‍ പറഞ്ഞു. കൊട്ടാരക്കരയെന്ന സ്ഥലപ്പേര് മിനിറ്റ്സ് തയ്യാറാക്കിയ ജീവനക്കാർക്ക് മാറി പോയിരിക്കാമെന്നും തിരുവനന്തപുരമെന്നാക്കിയത് അവരുടെ കൈപ്പിഴയായിരിക്കാമെന്നും അജയ തറയിൽ കൂട്ടിച്ചേര്‍ത്തു. വാർത്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. നേരത്തെ വ്യാജ രേഖകളുണ്ടാക്കി പണം തട്ടിയെന്ന ആരോപണത്തില്‍ അജയ് തറയിലിനെതിരെയും പ്രയാര്‍ ഗോപാലകൃഷ്ണനുമെതിരെ വിജിലന്‍സ് അന്വേഷണത്തിത്തിന് ഉത്തരവിട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam