അജിത്ത് ഡോവൽ കരസേനാ മേധാവിയുമായി കൂടിക്കാഴ്ച്ച നടത്തും

Web Desk |  
Published : May 01, 2018, 08:29 PM ISTUpdated : Jun 08, 2018, 05:47 PM IST
അജിത്ത് ഡോവൽ കരസേനാ മേധാവിയുമായി കൂടിക്കാഴ്ച്ച നടത്തും

Synopsis

സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തുമായി കൂടിക്കാഴ്ച നടത്തും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങും നടത്തിയ ചർച്ചയുടെ തുടർനടപടികൾ തീരുമാനിക്കാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യാ ചൈന അതിർത്തിയിലെ സംഘർഷം പരിഹരിക്കാനും സൈന്യങ്ങൾക്കിടയിലെ വിശ്വാസമില്ലായ്മ പരിഹരിക്കാനുമുള്ള നടപടികൾ ഇരുവരും ചർച്ച ചെയ്യും. 

ഇരു രാജ്യങ്ങളിലെയും കരസേനകൾക്കിടയിൽ ഹോട്ട് ലൈൻ സംവിധാനം സ്ഥാപിക്കുകയാണ് ബന്ധം ശക്തമാക്കാനുള്ള ഒരു നിർദ്ദേശം. അതിർത്തിയിൽ സംയുക്ത സൈനിക അഭ്യാസത്തിനും മുതിർന്ന ഉദ്യോഗസ്ഥരുടെ പരസ്പര സന്ദർശനത്തിനും ആലോചനയുണ്ട്.  ചൈനീസ് അതിർത്തിയിലെ സൈനിക സാന്നിധ്യം കുറയ്ക്കില്ലെങ്കിലും പട്രോളിംഗ് വെട്ടിക്കുറയ്ക്കാനുള്ള നിർദ്ദേശവുമുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിലീപിനെ എന്തുകൊണ്ട് വെറുതെവിട്ടു, 300 പേജുകളില്‍ വിശദീകരിച്ച് കോടതി; 'അറസ്റ്റ് ചെയ്തതിൽ തെറ്റില്ല', പക്ഷേ ഗൂഡാലോചന തെളിയിക്കാൻ കഴിഞ്ഞില്ല
ഒരുക്കങ്ങൾ നടക്കുമ്പോൾ നവവരനെ തേടി വിവാഹവേദിയിലേക്ക് കയറി വന്നത് പൊലീസ്; ഡിഗ്രി പഠനകാലത്തെ കൊടുചതി, യുവതിയുടെ പരാതിയിൽ അറസ്റ്റ്