എ.കെ. ശശീന്ദ്രനെതിരായ ഫോണ്‍ കെണി കേസ്; മാധ്യമപ്രവര്‍ത്തകയുടെ ഹര്‍ജി മാറ്റിവച്ചു

Published : Dec 12, 2017, 11:07 AM ISTUpdated : Oct 04, 2018, 11:24 PM IST
എ.കെ. ശശീന്ദ്രനെതിരായ ഫോണ്‍ കെണി കേസ്; മാധ്യമപ്രവര്‍ത്തകയുടെ ഹര്‍ജി മാറ്റിവച്ചു

Synopsis

കൊച്ചി: ഫോണ്‍ കെണി കേസില്‍ മുന്‍ മന്ത്രി എ കെ ശശീന്ദ്രനെതിരായ നടപടികള്‍ അവസാനിപ്പിക്കാന്‍  അനുവദിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി മാറ്റിവച്ചു. ജനുവരി അഞ്ചിലേക്കാണ് ഹര്‍ജി മാറ്റിവച്ചത്.  തിരുവനന്തപുരം ജില്ലാ കോടതിയിലെ നടപടികള്‍ അവസാനിപ്പിക്കണമെന്നാണ് ആവശ്യം. 

എന്നാല്‍ ഫോണ്‍ കെണിയുമായി ബന്ധപ്പെട്ട്  സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് മറുപടി നല്‍കും. എന്‍സിപിക്കായി വീണ്ടും മന്ത്രിയാകാന്‍ തയാറെടുക്കുന്ന ശശീന്ദ്രന് ഹൈക്കോടതിയുടെ തീരുമാനം നിര്‍ണായകമാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഭർതൃവീട്ടില്‍ നിന്ന് പണവും സ്വര്‍ണവും മോഷ്ടിച്ച് മുങ്ങിയ യുവതി : ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും പിടികൂടാതെ പൊലീസ്, ആതിരയെവിടെ ?
പെരുന്നാളിന് 3 ദിവസത്തെ ഔദ്യോഗിക അവധി വേണം; നൂറാം വാർഷിക പ്രമേയവുമായി സമസ്ത മുഖ്യമന്ത്രിയെ കണ്ടു