
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി തീരുമാനിക്കേണ്ടത് സര്‍ക്കാരും മുന്നണിയുമാണെന്ന് മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍. തോമസ് ചാണ്ടിയുടെ രാജിയും തന്റെ മന്ത്രി സ്ഥാനവും തമ്മില്‍ ബന്ധമില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികിരിക്കുകയായിരുന്നു അദ്ദേഹം.
അഥവാ ജലം വറ്റിയാല്‍ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയില്ല. തോമസ് ചാണ്ടിയുടെ രാജിയെ കുറിച്ചുള്ള അഭ്യൂഹങ്ങളോടാണ് തന്റെ പ്രതികരണമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.