ഗോമാംസം കൈവശം വെച്ചെന്ന് ആരോപിച്ച് ദാദ്രിയിലെ അഖ്‌ലാക്കിന്റെ  കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു

By Web DeskFirst Published Aug 26, 2016, 7:20 AM IST
Highlights

ലക്‌നോ: ദാദ്രിയില്‍ ഗോമാംസം കൈവശം വച്ചുവെന്നാരോപിച്ച് ഒരു സംഘമാളുകള്‍ തല്ലിക്കൊന്ന മുഹമ്മദ് അഖ്‌ലാക്കിന്റെ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്യുന്നത് അലഹബാദ് ഹൈക്കോടതി തടഞ്ഞു.  

അഖ്‌ലാക് ഗോമാംസമാണ് കൈവശം വച്ചിരുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കുടുംബത്തിനെതിരെ കേസ് എടുക്കണമെന്ന് ഒരു സമീപവാസി ആവശ്യപ്പെട്ടിരുന്നു. അഖ്‌ലാക്കും മകനും പശുവിനെ തല്ലിക്കൊന്ന് ഇറച്ചി എടുത്തത് കണ്ടെന്നായിരുന്നു സമീപവാസിയുടെ പരാതി. അഖ്‌ലാക്കിനെ കൊല ചെയ്ത കേസിലെ പ്രതികളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് സെഷന്‍സ് കോടതി അഖ്‌ലാക്കിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ കേസ് എടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് കേസ് എടുത്തു.അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം തുടങ്ങിയപ്പോഴാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. ഇതിലാണ് കുടുംബത്തിന് അനുകൂലമായ വിധി. 

അഖ്‌ലാക്ക് ഗോമാംസം കൈവശം വെച്ചെ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ അപകതകള്‍ ഏറെയുള്ളതായി അഖ്‌ലാക്കിന്റെ മകന്‍ പറഞ്ഞിരുന്നു. 
 

click me!