അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് പ്രവേശനം സുപ്രിംകോടതി റദ്ദാക്കി

By Web DeskFirst Published Sep 4, 2017, 5:59 PM IST
Highlights

തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജിലെ ഈ വര്‍ഷത്തെ എംബിബിഎസ് പ്രവേശനം സുപ്രിംകോടതി റദ്ദാക്കി. കോളേജിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഇതോടെ ഈ കോളേജില്‍ പ്രവേശനം നേടിയ 150 കുട്ടികളുടെ എംബിബിഎസ് പഠനം മുടങ്ങും. അടിസ്ഥാന സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി അല്‍ അസ്ഹര്‍ കോളജിന് എംസിഐയുടെ അംഗീകാരം കിട്ടിയിരുന്നില്ല. എന്നാല്‍ അംഗീകാരം നല്‍കുന്നത് സംബന്ധിച്ച നടപടികള്‍ എംസിഐയില്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ കോളേജിന് കേരള ഹൈക്കോടതി തല്‍ക്കാലത്തേക്ക് അനുമതി. അതിനെതിരെയാണ് എംസിഐ സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

click me!