
ആലപ്പുഴ: പതിവ് തെറ്റിക്കാതെ ഇത്തവണയും വി എസ് അച്യുതാനന്ദന്‍ ഓണം ആഘോഷിക്കാന്‍ ആലപ്പുഴ പറവൂരിലുള്ള വേലിക്കകത്ത് വീട്ടില്‍ എത്തി. ഇന്നലെ വൈകിട്ട് ആറ് മണിയോടു കൂടിയാണ് വി.എസ് ആലപ്പുഴയില്‍ എത്തിയത് തിരുവോണനാളില്‍ വിഎസിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പാര്‍ട്ടി പ്രവര്‍ത്തകരും വിഎസിനെ കാണാന്‍ വീട്ടില്‍ എത്തുക പതിവാണ് ഇത്തവണയും ഇതാവര്‍ത്തിച്ചു.
വി.എസിനെ കാണാനെത്തിയ ചിലര്‍ വിപ്ലവ ഗാനങ്ങളും ആലപിച്ചു. വിഭവസമൃദ്ധമായ സദ്യക്ക് ഒപ്പം അമ്പലപ്പുഴ പാല്‍പ്പായസവും കഴിച്ച് ഉണ് കേമമാക്കി വിഎസ്. മകനും ചെറുമക്കള്‍ക്കും ഭാര്യക്കും ഒപ്പമാണ് ഉണ് കഴിച്ചത് രണ്ട് ദിവസത്തിനു ശേഷം വിഎസ് തിരുവനന്തപുരത്തേക്ക് മടങ്ങും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam