
ആലപ്പുഴ: ഫണ്ട് വിനിയോഗത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം ആലപ്പുഴ ജില്ലാ കുടുബശ്രീ മിഷന് . പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച തുകയുടെ 83.14 ശതമാനവും വിനിയോഗിച്ചതോടെയാണ് ആലപ്പുഴ ജില്ലാ കുടുംബശ്രീ മിഷന്‍ നേട്ടം കൈവരിച്ചത്. എട്ടുകോടി 76 ലക്ഷം രൂപയാണ് ഈ സാമ്പത്തിക വര്‍ഷം ആലപ്പുഴ ജില്ലയ്ക്ക് അനുവദിച്ചത്. ഇതില്‍ ഏഴ് കോടി 28 ലക്ഷം രൂപയുടെ ഫണ്ട് ഇതുവരെ വിനിയോഗിച്ചു.
2017 -18 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സംസ്ഥാനത്തൊട്ടാകെ അനുവദിച്ച തുകയുടെ 68.78 ശതമാനമാണ് വിനിയോഗിച്ചത്. 161 കോടി രൂപയില്‍ 110.73 കോടി രൂപ.
ഗ്രാമപ്രദേശങ്ങളിലെ സത്രീകളുടെ ഉന്നമനത്തിനായി അവരെ വിവിധ അയല്‍കൂട്ടങ്ങളും, എഡിഎസ്, സിഡിഎസ് യൂണിറ്റുകളായി തിരിച്ച് അവര്‍ക്ക് വേണ്ട പരിശീലനങ്ങള്‍ ലഭ്യമാക്കി സ്വയം തൊഴില്‍ ഉള്‍പ്പടെയുള്ള വരുമാന മാര്‍ഗ്ഗങ്ങള്‍ കുടുബശ്രീ മിഷന്‍ വഴി ലഭ്യമാക്കിയിരുന്നു.
സ്ത്രീകളെ വിവിധ മൈക്രോ എന്‍റര്‍പ്രൈംസിങ്ങ് (എം.ഇ.) യൂണിറ്റുകളായി തിരിച്ച് അവര്‍ക്കാവശ്യമുള്ള സബ്‌സിഡി, ലോണ്‍, അയല്‍കൂട്ടങ്ങള്‍ക്കുള്ള ആര്‍എഫ്, മോണിറ്ററിംഗ് ഫണ്ട് എന്നിവയും ലഭ്യമാക്കുന്നുണ്ട്. സംഘടനാ സംവിധാനം ശക്തിപ്പെടുത്തുവാനും വിവിധ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ഫണ്ട് ഉപയോഗപ്പെടുത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam