ഒരു ലോഡ് ഇന്‍റര്‍ലോക്കിറക്കാന്‍ ജി. സുധാകരന്‍റെ മണ്ഡലത്തില്‍ 2000 രൂപ നോക്കുകൂലി

By Web DeskFirst Published Jul 18, 2017, 7:42 PM IST
Highlights

ആലപ്പുഴ: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ മണ്ഡലത്തിലും നോക്കുകൂലി. ആലപ്പുഴ എസ്ഡി കോളേജിനു മുന്നിലെ റോഡുപണി നോക്കുകൂലി ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി തടസപ്പെടുത്തി. അതേസമയം, നോക്കുകൂലി നല്‍കാത്തതിന്റെ പേരില്‍ റോഡ് പണി തടസപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് എ.ഐ.ടി.യു.സി ഭാരവാഹികള്‍ പറഞ്ഞു.

പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ദേശീയപാതയില്‍ ഇന്റര്‍ലോക്ക് നിരത്തുന്നത്. ഈ പ്രവര്‍ത്തി നോക്കൂകൂലി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ആലപ്പുഴ ദേശീയപാതയില്‍ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ തടസപ്പെടുത്തുകയായിരുന്നു.  ലോറിയില്‍ കൊണ്ടുവന്ന ഇന്റര്‍ലോക്ക് താഴെയിറക്കണമെങ്കില്‍ 2000 രൂപ നോക്കുകൂലി നല്‍കണമെന്ന് എ.ഐ.ടി.യു.സിക്കാര്‍ ആവശ്യപ്പെട്ടു. ലോഡ് ഒന്നിന് 1200 രൂപ വീതം നല്‍കാമെന്ന് കരാറുകാര്‍ പറഞ്ഞെങ്കിലും ചുമട്ട് തൊഴിലാളികള്‍ വഴങ്ങിയില്ല. 

2000 രൂപ ലഭിക്കാതെ നിര്‍മാണം അനുവദിക്കില്ലെന്ന് എ.ഐ.ടി.യു.സിക്കാര്‍ കര്‍ശനനിലപാടെടുത്തു. ഇതോടെ പണി തടസപ്പെടുകയായിരുന്നു. ഇന്റര്‍ലോക്ക് നിരത്തുന്നതിനായി എത്തിയ 15 തൊഴിലാളികളെ തൊഴില്‍ ചെയ്യാന്‍ അനുവദിക്കാതെ എ.ഐ.ടി.യു.സി പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നും കരാറുകാര്‍ പറയുന്നു.  നിര്‍മാണപ്രവര്‍ത്തനം നിലച്ചതോടെ എസ്.ഡി. കോളജിനു മുന്നിലൂടെ യാത്രചെയ്യുന്ന വിദ്യാര്‍ത്ഥികളും യാത്രക്കാരും ദുരിതത്തിലാണ്. 


 

click me!