അമേരിക്കന്‍ യാത്രാവിമാനം ജീവനക്കാരന്‍ റാഞ്ചി; പിന്നാലെ പറന്ന് രണ്ട് യുദ്ധവിമാനങ്ങള്‍; ഒടുവില്‍ ദുരന്തമായി

By Web TeamFirst Published Aug 12, 2018, 9:38 AM IST
Highlights

ഒരു മണിക്കൂറോളം ആകാശത്ത് പറന്ന വിമാനം ഒടുവില്‍ നിയന്ത്രണം വിട്ട് ദുരന്തമായി. വ്യോമയാന വകുപ്പും അലാസ്‌ക വിമാനക്കമ്പനിയും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു

പ്രമുഖ അമേരിക്കന്‍ വിമാനകന്പനിയായ അലാസ്ക എയര്‍ലൈന്‍സിന്‍റെ യാത്രാ വിമാനത്തിലാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. പറന്നുയരാന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോയാണ് ജീവനക്കാരന്‍ ഹൊറൈസണ്‍ എയര്‍ ക്യു400 വിമാനവുമായി കടന്നുകളഞ്ഞത്. വിമാനത്താവളത്തിലെ ഗ്രൗണ്ട് സര്‍വീസ് ഏജന്റായ റിച്ചാര്‍ഡ് ബി റസല്‍ ആണ് അനുമതിയില്ലാതെ കയറി വിമാനം പറത്തിയത്.

യാത്രക്കാരുടെ ചെക്ക് ഇന്‍ നടക്കുന്ന സമയമായിരുന്നു. യാത്രക്കാരും മറ്റ് ജീവനക്കാരും വിമാനത്തില്‍ കയറിയിട്ടുണ്ടായിരുന്നില്ല. അമേരിക്കന്‍ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി എട്ട് മണിക്കായിരുന്നു സംഭവം. വിമാനവുമായി റിച്ചാര്‍ഡ് പറന്നുയര്‍ന്നതോടെ രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങളും പിന്‍തുടര്‍ന്നു. അപകടമൊഴിവാക്കാനായി യുദ്ധവിമാനങ്ങള്‍ അകലം പാലിച്ചു.

എന്നാല്‍ ഒരു മണിക്കൂറോളം ആകാശത്ത് പറന്ന വിമാനം ഒടുവില്‍ നിയന്ത്രണം വിട്ട് ദുരന്തമായി. റിച്ചാര്‍ഡും വിമാനവും കത്തിയമര്‍ന്നു. വ്യോമയാന വകുപ്പും അലാസ്‌ക വിമാനക്കന്പനിയും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.

click me!