രാജ്യത്ത് ഓരോ ഒന്നര മണിക്കൂറിലും ഒരാള്‍ വീതം  കുടിച്ചുമരിക്കുന്നു

By Web DeskFirst Published May 25, 2016, 9:56 AM IST
Highlights

വിവിധ സംസ്ഥാനങ്ങളില്‍ മദ്യ നിരോധനം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കവെ മദ്യപിച്ച് മരിക്കുന്നവരുടെ കണക്കുകള്‍ ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ടു. 2013 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് പ്രതിദിനം 15 പേരാണ് കുടിച്ചുമരിക്കുന്നത്. അതായത് ഓരോ 96 മിനിറ്റിലും ഒരാള്‍ വീതം.

പത്തുവര്‍ഷം കൊണ്ടു ആളോഹരി മദ്യ ഉപയോഗം 38 ശതമാനം വര്‍ദ്ധിച്ചു. 2003-05 കാലഘട്ടത്തില്‍ 1.6 ലിറ്ററായിരുന്നു പ്രതിശീര്‍ഷ മദ്യ ഉപഭോഗമെങ്കില്‍ 2010-2012 ആയപ്പോള്‍ ഇത് 2.2 ലിറ്ററായി ഉയര്‍ന്നു. രാജ്യത്തെ ആകെ ജനസംഖ്യയില്‍ 11 ശതമാനവും മുഴുക്കുടിയന്മാരാണ്. പിന്നെ അന്താരാഷ്‌ട്ര തലത്തില്‍ വിവിധ രാജ്യങ്ങളിടെ മുഴുക്കുടിയന്മാരുടെ ശരാശരി 16 ശതമാനമാണെന്നത് മാത്രമാണ് അല്‍പമൊരു ആശ്വാസം.

click me!