രാജേഷിന്റെ കൊലപാതകം: ഒരു പ്രതികൂടി പിടിയിൽ, പിടിയിലായത് അലിഭായിയുടെ സഹായി

Web Desk |  
Published : Apr 17, 2018, 11:36 AM ISTUpdated : Jun 08, 2018, 05:47 PM IST
രാജേഷിന്റെ കൊലപാതകം: ഒരു പ്രതികൂടി പിടിയിൽ, പിടിയിലായത് അലിഭായിയുടെ സഹായി

Synopsis

രാജേഷിന്റെ കൊലപാതകം: ഒരു പ്രതികൂടി പിടിയിൽ പിടിയിലായത് അലിഭായിയുടെ സഹായി

പാലക്കാട്: മുൻ ആർ ജെ രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പ്രതികൂടി പിടിയിൽ. പിടിയിലായത് അലിഭായിയുടെ സഹായി അപ്പുണ്ണി. അപ്പുണ്ണിയെ കസ്റ്റഡിയിലെടുത്തത് തമിഴ്നാട്ടിൽ നിന്നെന്ന് സൂചന.

നേരത്തെ റേഡിയോ ജോക്കിയായ രാജേഷിന്‍റെ കൊലപാതക കേസില്‍ മുഖ്യപ്രതിയായ അലിഭായ് എന്ന സാലിഹ് ബിന്‍ ജലാല്‍ കുറ്റസമ്മതം നടത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യല്ലില്‍ അലിഭായ് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിരുന്നു. 

ഖത്തറിലുള്ള വ്യവസായി സത്താറാണ് രാജേഷ് വധത്തിലെ മുഖ്യആസൂത്രകനെന്നാണ് അലിഭായി പോലീസിനോട് വെളിപ്പെടുത്തി. നൃത്താധ്യാപികയായിരുന്നു സത്താറിന്‍റെ മുന്‍ഭാര്യ. ഇവര്‍ക്ക്  രാജേഷുമായി ബന്ധമുണ്ടായിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഇവരുടെ ദാമ്പത്യജീവിതം തകര്‍ക്കുന്നതിലേക്ക് വഴിനയിച്ചു. ഇതിലുള്ള പ്രതികാരം മൂലമാണ് രാജേഷിനെ കൊല്ലാന്‍ സത്താര്‍ തീരുമാനിച്ചത്. 

PREV
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി