അഗ്നിപര്‍വ്വതത്തിനു കീഴിലെ ചുട്ടുപൊള്ളുന്ന സമുദ്രത്തില്‍ ബിക്കിനിയണിഞ്ഞ് സുന്ദരി

Published : Aug 11, 2016, 06:17 PM ISTUpdated : Oct 04, 2018, 04:29 PM IST
അഗ്നിപര്‍വ്വതത്തിനു കീഴിലെ ചുട്ടുപൊള്ളുന്ന സമുദ്രത്തില്‍ ബിക്കിനിയണിഞ്ഞ് സുന്ദരി

Synopsis

പസഫിക് സമുദ്രത്തിലെ ലാവ ഒഴുകുന്ന കീല്‍ അഗ്നിപര്‍വ്വതത്തിന്  താഴെ നീന്തി എത്തി ചരിത്രം സൃഷ്ടിച്ചിരിക്കുയാണ് സാഹസികതക്ക് പേര് കേട്ട്  അലിസണ്‍ ടീല്‍. ചുട്ടു പൊള്ളുന്ന വെള്ളത്തില്‍ ബിക്കിനി അണിഞ്ഞ് അലിസണ്‍ നീന്തി തുടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വൈറലായി മാറി കഴിഞ്ഞു

സ്രാവുകള്‍ക്കൊപ്പം കടലില്‍ നീന്തിയും അംബരചുംബികളായ കെട്ടിടങ്ങള്‍ക്ക് മുകളില്‍ കയറി സെല്‍ഫിയെടുത്തുമെല്ലാം സൃഷ്ടിച്ച ചരിത്രം പഴംകഥയാക്കിയാണ് ഇക്കുറി അലിസണ്‍ ടീല്‍ വാര്‍ത്തകളില്‍ നിറയുന്നത്.

ആരും പോകാന്‍ മടിക്കുന്ന സമുദ്രത്തിന് നടുവിലുള്ള ഒരു അഗ്നി പര്‍വ്വതത്തെയാണ് ഇക്കുറി തന്‍റെ സാഹസികതയുടെ വേദിയായി ഈ മുപ്പതുകാരി തെര‍ഞ്ഞെടുത്തത്. എറെ ഇഷ്ടപ്പെട്ട പിങ്ക് നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് ഗ്ലൈഡറില്‍ പറ്റി കിടന്ന് ക്യാമറക്ക് പോസ് ചെയ്യുന്ന അലിസന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വൈറലാണ്.  

ബോളിവുഡ് സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്‍റെ സാങ്കല്‍പ്പിക കഥാപാത്രമായ  ഇന്ത്യാന ജോണ്‍സിന്‍റെ വനിതാ പകര്‍പ്പായാണ് അലിസണ്‍ ടീല്‍ അറിയപ്പെടുന്നത്. 2003ല്‍ ടൈംസ് മാഗസിനാണ് ഈ പട്ടം അവര്‍ക്ക് ചാര്‍ത്തി കൊടുത്തത്.  ഹവായിലെ കിലി വോല്‍ക്കാനോയ്ക്ക് സമീപം ടീല്‍ വിജയാഹ്ലാദം പങ്കുവക്കുന്ന വീഡിയോയും ചിത്രങ്ങളും സമുദ്രാടിത്തട്ടിലെ ചിത്രങ്ങള്‍ പകര്‍ത്തുന്നതില്‍ പ്രഗത്ഭനായ പെരിന്‍ജെയിംസാണ് ക്യാറയില്‍ പകര്‍ത്തിയത്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കടത്ത്: ഒടുവിൽ ദിണ്ഡിഗൽ മണി സമ്മതിച്ചു, ഇന്ന് ചോദ്യംചെയ്യലിനെത്തും
താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്: യുഡിഎഫ് രാപ്പകൽ സമരം ഇന്ന്; കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധിക്കും