അലിഗഢ് ഒഴിപ്പിക്കും, വിദ്യാര്‍ഥികളെ മുഴുവന്‍ വീട്ടിലേക്ക് അയക്കും; യുപി പൊലീസ് മേധാവി

By Web TeamFirst Published Dec 16, 2019, 12:41 PM IST
Highlights

അതേസമയം, പൊലീസും വിദ്യാര്‍ഥികളുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് 10 വിദ്യാര്‍ഥികള്‍ക്കും മൂന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പുറത്ത് പാര്‍ക്ക് ചെയ്ത വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ പൊലീസ് നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചു.

ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ശക്തമാകുന്ന സാഹചര്യത്തില്‍ അലിഗഢ് സര്‍വകലാശാല ക്യാമ്പസ് ഒഴിപ്പിക്കുമെന്ന് ഉത്തര്‍പ്രദേശ് പൊലീസ് മേധാവി. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ക്യാമ്പസ് ഒഴിപ്പിച്ച് വിദ്യാര്‍ഥികളെ അവരുടെ വീട്ടിലേക്ക് പറഞ്ഞുവിടുമെന്നും പൊലീസ് മേധാവി പറഞ്ഞു. അലിഗഢ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളും പൊലീസും സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണ് ഒഴിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

പൊലീസ് വിദ്യാര്‍ഥികളെ ആക്രമിച്ചതിന്‍റെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല. അതേസമയം, വിദ്യാര്‍ഥികളുടെ ആക്രമണത്തില്‍ കുറഞ്ഞത് മൂന്ന് പേര്‍ക്കെങ്കിലും പരിക്കേറ്റെന്നും അദ്ദേഹം പറഞ്ഞു. 
അതേസമയം, പൊലീസും വിദ്യാര്‍ഥികളുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് 10 വിദ്യാര്‍ഥികള്‍ക്കും മൂന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പുറത്ത് പാര്‍ക്ക് ചെയ്ത വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ പൊലീസ് നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചു. 

അലിഗഢ് ക്യാമ്പസിന് പുറത്ത് നിര്‍ത്തിയ വാഹനങ്ങള്‍ പൊലീസ് ആക്രമിക്കുന്നതായി പ്രചരിക്കുന്ന ദൃശ്യങ്ങള്‍

Cops seen smashing bikes after protest erupts at Aligarh Muslim University. pic.twitter.com/n6wQE033JU

— NDTV (@ndtv)

വിദ്യാര്‍ഥികള്‍ സംയമനം പാലിക്കണമെന്നും പൗരത്വ നിയമഭേദഗതിയെക്കുറിച്ച് പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. അലിഗഢ് ക്യാമ്പസില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. 

click me!