കൂടുതല്‍ ആഫ്രിക്കന്‍ കോച്ചുമാര്‍ വരും: സിസെ

Web Desk |  
Published : Jun 20, 2018, 12:19 PM ISTUpdated : Jun 29, 2018, 04:03 PM IST
കൂടുതല്‍ ആഫ്രിക്കന്‍ കോച്ചുമാര്‍ വരും: സിസെ

Synopsis

ആഫ്രിക്കകാര്‍ക്ക് നിറത്തിനെ കുറിച്ചുള്ള ഒരു അപകര്‍ഷതയുമില്ല.

മോസ്‌കോ: കൂടുതല്‍ ആഫ്രിക്കന്‍ കോച്ചുകള്‍ പരീശിലക വേഷത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് സെനഗല്‍ പരിശീലകന്‍ അല്യൂ സിസെ. പോളണ്ടിനെതിരേ വിജയത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സിസെ.

സിസെ തുടര്‍ന്നു. ലോകകപ്പില്‍ കറുത്ത വര്‍ഗക്കാരനായ ഏക കോച്ച് ഞാനാണ്. അതൊരു സത്യമാണ്. എന്നാല്‍ ഈ സത്യം എന്നെ അലോസരപ്പെടുത്തുന്നു. ഫുട്‌ബോള്‍ എന്നത് ആഗോള കായികയിനമാണ്. അവിടെ മനുഷ്യന്റെ നിറത്തിന് പ്രാധാന്യം നല്‍കി ചര്‍ച്ച ചെയ്യുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല.

ആഫ്രിക്കകാര്‍ക്ക് നിറത്തിനെ കുറിച്ചുള്ള ഒരു അപകര്‍ഷതയുമില്ല. ഫുട്‌ബോളിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. നിരവധി ആഫ്രിക്കന്‍ താരങ്ങള്‍ ഇപ്പോള്‍ യൂറോപ്യന്‍ ക്ലബുകളില്‍ കളിക്കുന്നുണ്ട്. അതുക്കൊണ്ട് തന്നെ വരും വര്‍ഷങ്ങളില്‍ ആഫ്രിക്കന്‍ കോച്ചുമാര്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. സിസെ കൂട്ടിച്ചേര്‍ത്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോൺഗ്രസ്സുമായുള്ള വിവാദങ്ങൾ തുടർന്നുകൊണ്ടുപോകാൻ താല്പര്യമില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖർ; 'തെറ്റുകൾ തിരുത്തിയാൽ എൻഡിഎയുമായി സഹകരിക്കും'
പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി, 2 പേർ കൂടി പിടിയിൽ