ലിബിയയിൽ ഐഎസും സൈന്യവും ശക്തമായ പോരാട്ടത്തില്‍

Published : Jun 25, 2016, 03:33 AM ISTUpdated : Oct 04, 2018, 06:11 PM IST
ലിബിയയിൽ ഐഎസും സൈന്യവും ശക്തമായ പോരാട്ടത്തില്‍

Synopsis

സന: ലിബിയയിൽ സൈന്യവും  ഇസ്ലാമിക് സ്റ്റേറ്റും തമ്മില്‍  ഏറ്റമുട്ടല്‍ ശക്തമായി . ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ശക്തി കേന്ദ്രമായ സിര്‍ത്ത് തിരികെപിടിക്കാന്‍ സൈന്യം നടത്തിയ നീക്കത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 

ലിബിയയിലെ ഐഎസിന്‍റെ ഏറ്റവും ശക്തമായ സ്ഥലമാണ് സിര്‍ത്ത്. ഇവിടെയാണ് ഇപ്പോള്‍ കടുത്ത പോരാട്ടം നടക്കുന്നത്. കഴിഞ്ഞ മാസം അവസാനം ആരംഭിച്ച പോരാട്ടത്തില്‍ മികച്ച മുന്നേറ്റം നടത്താന്‍ സാധിച്ചുവെന്നാണ് സൈന്യം അറിയിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിനെ എതിര്‍ക്കുന്ന സായുധപോരാളികളുടെ സഹായവും സൈന്യത്തിന് സഹായകമാകുന്നുണ്ട്.

സിര്‍ത്തിന്‍റെ കേന്ദ്ര പ്രദേശങ്ങളില്‍ നിന്ന് ഐഎസ് ശക്തമായ പ്രത്യക്രമണമാണ് സൈന്യത്തിന് എതിരെ നടത്തുന്നത്. ഏറ്റുമുട്ടലില്‍ ഇതുവരെ നാല് സൈനികരും പത്ത് ഐഎസ് തീവ്രവാദികളും മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

165 മിസൈൽ, 541 ഡ്രോൺ, യുഎഇയിൽ ഇറാൻ നടത്തിയത് നടുക്കുന്ന മിസൈൽ വർഷം; 3 മരണം, 58 പേർക്ക് പരിക്ക്, 3 ദിവസം അതീവ ജാഗ്രത; യുദ്ധഭീതിയിൽ ഗൾഫ്
ഓഹരി വിപണിയിൽ വൻലാഭം വാഗ്ദാനം; മാരാരിക്കുളം സ്വദേശിയായ വയോധികന് 19.62 ലക്ഷം നഷ്ടമായി