അമേരിക്കയില്‍ വെള്ളപ്പൊക്കത്തില്‍ 20 മരണം

By Web DeskFirst Published Jun 25, 2016, 3:25 AM IST
Highlights

വെര്‍ജീനിയ: അമേരിക്കയില്‍ വെള്ളപ്പൊക്കത്തില്‍ 20 മരണം. നൂറിലേറെ വീടുകള്‍ തകര്‍ന്നു. വെസ്റ്റ് വിര്‍ജീനിയയില്‍ 44 കൗണ്ടികളില്‍ സര്‍ക്കാര്‍  അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

കഴിഞ്ഞ നൂറുവര്‍ഷത്തിനുള്ളില്‍ വെസ്റ്റ് വിര്‍ജീനിയയില്‍ പെയ്ത ഏറ്റവും വലിയ മഴയിലാണ് കനത്ത നാശം. 20 പേര്‍ മരിച്ചു എന്നാണ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നൂറിലേറെ വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നത്. 200 ഒളം സൈനികരാണ് രക്ഷപ്രവര്‍ത്തനത്തിന് ഇറങ്ങിയിരിക്കുന്നത്. മരിച്ചവരുടെ കൂട്ടത്തില്‍ ഒരു എട്ടുവയസുകാരനും ഉള്‍പ്പെടുന്നു. അമ്മയോടൊപ്പം ഷോപ്പിംഗിന് ഇറങ്ങിയ കുട്ടി വെള്ളപാച്ചിലില്‍ പെട്ട് മുങ്ങി മരിക്കുകയായിരുന്നു. ഒരു ഷോപ്പിംഗ് ക്ലോംപക്സില്‍ കുടുങ്ങിയ 500 പേരെ സൈന്യം രക്ഷപ്പെടുത്തി.

വെസ്റ്റ് വിര്‍ജീനിയയില്‍ 56 കൗണ്ടികളില്‍ 44 കൗണ്ടികളില്‍ സര്‍ക്കാര്‍  അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇവിടുത്തെ വാര്‍ത്ത വിനിമയ വൈദ്യുതി ബന്ധങ്ങളും തകരാറിലായിട്ടുണ്ട്.

click me!