
ജാര്‍ഖണ്ഡ് : കാമുകിയുടെ സന്തോഷത്തിനു വേണ്ടി എന്തെല്ലാം ചെയ്യുന്നു ഇന്നത്തെ കാമുകന്മാര്‍. എന്നാല്‍ കാമുകിയ്ക്ക് വേണ്ടി വിലങ്ങ് അണിയുന്നവര്‍ ഉണ്ടാകുമോ? രാംപുകാര്‍ രവി വ്യത്യസ്തനാവുന്നത് കാമുകി രേണു രവിയ്ക്ക് വേണ്ടി പരീക്ഷ എഴുതിയാണ്. നേരത്തെയും പരീക്ഷയിലെ കോപ്പിയടിയ്ക്ക് വേറിട്ട മോഡലുകള്‍ നല്‍കിയ ജാര്‍ഖണ്ഡില്‍ നിന്നാണ് ഈ സംഭവവും.
രേണു കുമാരി പരീക്ഷ പാസായാല്‍ തനിയ്ക്കും മെച്ചമുണ്ടല്ലോയെന്ന ചിന്തയാവണം ഈ കാമുകനെ ഇത്തരമൊരു പരീക്ഷണത്തിന് പ്രേരിപ്പിച്ചത്. ഇന്ത്യന്‍ റിസര്‍വ്വ് ബറ്റാലിയന്റെ പരീക്ഷയാണ് കാമുകിയ്ക്ക് വേണ്ടി പരീക്ഷയെഴുതി അറസ്റ്റ് വരിച്ചത്. ഹാള്‍ ടിക്കറ്റില്‍ രേണു കുമാരിയുടെ ഫോട്ടോയ്ക്ക് പകരം സ്വന്തം ഫോട്ടോയൊട്ടിച്ച് പരീക്ഷാ ഹാളില്‍ കയറിയ പറ്റി പരീക്ഷ എഴുതാന്‍ തുടങ്ങിയെങ്കിലും ഇന്‍വിജലേറ്റര്‍ക്ക് തോന്നിയ സംശയമാണ് കള്ളി പൊളിച്ചത്. ജാംഷെഡ്പൂരിലെ പരീക്ഷാ ഹാളാണ് വിചിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്.
റെയില്‍ വേ കരാര്‍ തൊഴിലാളിയാണ് അറസ്റ്റിലായ രാംപുകാര്‍ രവി. രവിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചു. ഇന്‍വിജിലേറ്ററിന്റെ ചോദ്യം ചെയ്യലില്‍ കാമുകിയുടെ ഫോട്ടോയും രവിയുടെ പോക്കറ്റില്‍ നിന്ന് കണ്ടെത്തി. പാലമുവിലെ ഹൈദര്‍ നഗര്‍ സ്വദേശിയാണ് രവി. 2810 ഒഴിവുകളിലേയ്ക്കായി നടത്തിയ പരീക്ഷ 385 കേന്ദ്രങ്ങളിലായാണ് നടന്നത്. 350000 ഉദ്യോഗാര്‍ത്ഥികളാണ് ഇന്ത്യന്‍ റിസര്‍വ്വ് ബറ്റാലിയന്റെ പരീക്ഷ എഴുതിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam