
റേഷന്‍ പ്രതിസന്ധി, വരള്‍ച്ച എന്നിവയടക്കം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് സര്‍വ്വകക്ഷി യോഗം. രാവിലെ 11ന് നടക്കുന്ന ചര്‍ച്ചയില്‍ നിയമസഭയില്‍ പ്രാതിനിധ്യമുള്ള എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടേയും സംസ്ഥാന നേതാക്കളും മന്ത്രിമാരും പങ്കെടുക്കും. നാളെ നിയമസഭ ചേരാനിരിക്കെയാണ് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചിരിക്കുന്നത്. റേഷന്‍ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സംസ്ഥാനം നേരിടുന്ന അതിരൂക്ഷമായ വരള്‍ച്ചയും പ്രതിരോധ മാര്‍ഗ്ഗങ്ങളും യോഗം ചര്‍ച്ചചെയ്യും. ഇടതുമുന്നണി തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍വ്വകക്ഷിയോഗം ചേരുന്നത്. നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തുന്നതും പരിഗണനയിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam