ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പ്രിയങ്ക ഗാന്ധി നയിച്ചേക്കും. പ്രചാരണ ചുമതല പ്രിയങ്കക്ക് നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ലഖ്നൗ: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പ്രിയങ്ക ഗാന്ധി നയിച്ചേക്കുമെന്ന് സൂചന. പ്രചാരണ ചുമതല പ്രിയങ്കക്ക് നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ സംഘടന ശാക്തീകരണ ചർച്ചകളിലും സഖ്യചർച്ചകളിലും നിർണ്ണായക റോളാണ് നിലവിൽ പ്രിയങ്ക വഹിക്കുന്നത്. അടുത്തയാഴ്ചയോടെ തുടങ്ങുന്ന ചർച്ചയും പ്രിയങ്ക നയിക്കുമെന്നാണ് സൂചനകൾ.













