
നാദാപുരം തൂണേരിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ യുവാവ് വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ന് പ്രദേശത്ത് സര്‍വ്വകക്ഷി യോഗം ചേരും. രാവിലെ 11 മണിക്ക് വടകര ഗവ. റസ്റ്റ് ഹൗസില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിന്റെ നേതൃത്വത്തിലാണ് സര്‍വകക്ഷി യോഗം നടക്കുന്നത്. ദൗര്‍ഭാഗ്യകരമായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും മുന്‍കൈയെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങളും തെറ്റിദ്ധാരണകളും പരത്തുന്നവര്‍ക്കെതിരേ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam