ഓപ്പറേഷൻ സിന്ദൂറിലെ പാകിസ്താൻ വാദത്തിന് തിരിച്ചടി. 36 റഫാൽ വിമാനങ്ങളും സേവനത്തിലുണ്ടെന്ന വ്യോമസേനയുടെ രേഖ പുറത്ത്

Published : Jun 24, 2026, 09:44 AM IST
IAF Rafale jets

Synopsis

36 റഫാൽ വിമാനങ്ങൾക്കും പിന്തുണാ സേവനം ആവശ്യപ്പെട്ട് IAF ടെൻഡർ പുറത്തിറക്കി.

ദില്ലി:  ഓപ്പറേഷൻ സിന്ദൂരിൽ റഫാൽ വിമാനങ്ങൾ നഷ്ടമായെന്ന പാകിസ്താൻ വാദത്തിന് തിരിച്ചടി. 36 റഫാൽ വിമാനങ്ങൾക്കും പിന്തുണാ സേവനം ആവശ്യപ്പെട്ട് IAF ടെൻഡർ പുറത്തിറക്കി. ഇന്ത്യ വാങ്ങിയ എല്ലാ 36 റഫാൽ വിമാനങ്ങളും ഇപ്പോഴും സേവനത്തിലുണ്ടെന്ന് വ്യക്തമാക്കുന്ന രേഖയാണ് പുറത്ത് 

ലോകത്തെ ഞെട്ടിച്ച പാക്കിസ്ഥാൻ ഭീകരതയ്ക്ക് ഇന്ത്യൻ നൽകിയ ചുട്ടമറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ  ഇന്ത്യന്‍ സേനകൾ തകർത്ത് എറിഞ്ഞു . പ്രതിരോധരംഗത്തിനെ ആധുനികവൽക്കരിച്ചതിന്റെ ഉത്തമഉദാഹരണമായിട്ടാണ് ഓപ്പറേഷന്‍ സിന്ദൂറിനെ വിലയിരുത്തുന്നത് പഹൽഗാമിലെ നെറികേടിന് പകരം ചോദിക്കണം,രാജ്യത്ത് മുഴുവൻ ആ വികാരം വലിയ രീതിയിൽ അലയടിിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മൂന്ന് സേനകളുടെ തലവന്മാരുടെ യോഗം. ഉന്നതതല കൂടിയാലോചനകൾ. അതിർത്തിയിൽ എന്തും നേരിടാനുള്ള തയ്യാറെടുപ്പുകൾ. തിരിച്ചടി പാക്കിസ്ഥാൻ പ്രതീക്ഷിച്ചിരുന്നു പക്ഷേ എപ്പോൾ എവിടെ എന്ന ഒരു സൂചന പോലും ആർക്കുമില്ല,രാജ്യത്ത് ആകെ മോക് ഡ്രില്ലുകൾ തയ്യാറെടുപ്പുകൾ ശക്തമാക്കി കേന്ദ്രസർക്കാർ. ഇന്ത്യൻ പടിഞ്ഞാറൻ അതിർത്തിയിലെ വ്യോമത്താവളത്തിൽ നിന്ന് ഒരു സുഖോയ് 30 പറന്ന് ഉയർന്നു. പറന്ന് പത്തു മിനിറ്റിനുള്ളിൽ സുഖോയിൽ നിന്ന് ഒരു മിസൈൽ തൊടുത്തു. ചെന്ന് വീണത് 200 കിലോമീറ്റനുള്ളിൽ ബഹവൽപൂരിലെ ഭീകരകേന്ദ്രത്തിലേക്ക് , പിന്നെ അങ്ങോട്ട് നടന്നത് ചരിത്ര പോരാട്ടം. സുഖോയ് പിന്നാലെ റഫാൽ, മിറാഷ് കേവലം അരമണിക്കൂർ കൊണ്ട് തകർത്ത് എറിഞ്ഞത് പാക്കിസ്ഥാനിലെ ഒൻപത് ഇടങ്ങളിലെ ഭീകരകേന്ദ്രങ്ങൾ പാക് വ്യോമസേനയുടെ റ‍ഡാർ കേന്ദ്രങ്ങളും മുസാഫറാബാദ്, കോട്‌ലി, ബഹവൽപൂർ, മുദ്രിക തുടങ്ങിയ ഇടങ്ങളിലെ ഭീകര ഹെഡ്ക്വാർട്ടേഴ്സുകളും ഇന്ത്യൻ പ്രതികാരത്തിന്റെ ശക്തി അറിഞ്ഞ സമയം

എല്ലാത്തിനെയും അതിർത്തിയിൽ തരിപ്പണമാക്കി നമ്മുടെ പ്രതിരോധസംവിധാനം , ഒടുവിൽ പുലർച്ചെ 1.45 ന് ഇന്ത്യ ലോകത്തോടു പറഞ്ഞു പഹൽഗാമിൽ സിന്ദൂരം മായിച്ചവർക്ക് ഈ രാജ്യം മറുപടി നൽകിയിരിക്കുന്നു ഓപ്പറേഷൻ സിന്ദൂറിലൂടെ എന്ന് ആകെ 88 മണിക്കൂർ നീണ്ടു നിന്ന സൈനികനടപടി, വിറങ്ങലിച്ച് പാക്കിസ്ഥാൻ ജമ്മുവിലെയും കശ്മീരീലെയും ജനവാസകേന്ദ്രങ്ങൾ ഉന്നമിട്ടു ഇങ്ങോട്ട് അഞ്ച് എങ്കിൽ അങ്ങോട്ട് പത്തു എന്ന് കണക്കിന് ഷെല്ലുകൾ പായിച്ച് ഇന്ത്യ തിരിച്ചടിച്ചു ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം വ്യക്തമാക്കുന്നത്. അതായത് ഇനി പാക്കിസ്ഥാൻ ആവേശം കാണിച്ചാൽ സർവനാശം എന്നാണ് മുന്നറിയിപ്പ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം; വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപനം; വിമർശനവുമായി സമസ്ത മുഖപത്രം
എറണാകുളത്തെ ജൂവനൈൽ ജയിലിൽ ജയിലിൽ നിന്നും പൂജപ്പുരയിലെത്തിച്ചു, ജില്ലാ ജയിലിലെത്തിയതും പൊലീസിനെ വെട്ടിച്ച് കടന്ന് പ്രതി