
കോട്ടയം: ഹൈക്കോടതി വിധി മറയാക്കി ഭൂമിയിൽ ഉടമസ്ഥാവാകാശം സ്ഥാപിക്കാൻ ഹാരിസൺ മലയാളം. കമ്പനി ശ്രമം തുടങ്ങിയെന്ന് കോട്ടയം ഡിസിസിയുടെ ആരോപണം. ഭൂമി തിരിച്ച് പിടിക്കാൻ നിമയനിർമ്മാണം നടത്താനുള്ള നീക്കം നിയമസെക്രട്ടറി തന്നെ തടയുന്നുവെന്നും കോൺഗ്രസ് ആരോപിക്കുന്നു.
ഹാരിസൺ മലയാളം കമ്പിനിയുടെ കൈവശമുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം പരിശോധിക്കുന്നതിന് 2013 ഏപ്രിൽ 25നാണ് ഡോ എംജി രാജമാണിക്യം ഐഎഎസിനെ നിയമിച്ചത്. അന്ന് മുതൽ
ഭൂനികുതി സ്വീകരിക്കുന്നത് സർക്കാർ തടഞ്ഞിരിക്കുകയാണ്. ഈ സമിതിക്ക് നിയമസാധുതയില്ലെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ മുണ്ടക്കായം എസ്റ്റേറ്റിലെ 1413 എക്കർ ഭൂമിയുടെ നികുതി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടക്കുന്നം എരുമേലി വടക്ക് വില്ലേജ് ഓഫിസുകൾക്ക് രജിസ്ട്രേട് തപാൽ വഴി അയച്ചു.
ഇരുവില്ലേജ് ഓഫീസർമാരും ചെക്ക് മടക്കിയെങ്കിലും ഭൂമിയിൽ ഉടമസ്ഥാവകാശംസ്ഥാപിക്കാനുള്ള നീക്കത്തിന്റെ തുടക്കമാണിതെന്നാണ് കോൺഗ്രസിന്റെ ആക്ഷേപം. വിധിക്കെതിരെ അപ്പീൽ പോകുന്ന കാര്യത്തിൽ സർക്കാർ നിലപാട് സംശയാസ്പദമാണെന്നാണ് കോട്ടയം ഡിസിസിയുടെ ആരോപണം. ഭൂമി ഏറ്റെടുക്കുന്നതിന് നിയമം നിർമ്മിക്കാനുള്ള അധികാരമില്ലെന്ന നിയമസെക്രട്ടറിയുടെ ഉപദേശവും സംശയാസ്പദമാണ്. രാജമാണിക്യം റിപ്പോർട്ട് ഭരണഘടനാവിരുദ്ധമാണെന്ന നിയമസെക്രട്ടറിയുടെ
റിപ്പോർട്ടാണ് ഹാരിസണിന് ഗുണമായതെന്നും കോൺഗ്രസ് ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam