കോണ്‍ഗ്രസിന്‍റെ അവസാനഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചുവെന്നും ദീപാ ദാസ് മുൻഷി പട്ടിക അയച്ചു തന്നിട്ടുണ്ടെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച പ്രഖ്യാപനം അൽപ്പസമയത്തിനം ഉണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

കണ്ണൂര്‍: കോണ്‍ഗ്രസിന്‍റെ അവസാനഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചുവെന്നും ദീപാ ദാസ് മുൻഷി പട്ടിക അയച്ചു തന്നിട്ടുണ്ടെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച പ്രഖ്യാപനം അൽപ്പസമയത്തിനം ഉണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ചില നിര്‍ദേശങ്ങള്‍ കൂടി ലഭിച്ചിട്ടുണ്ടെന്നും അക്കാര്യങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ കൂടി അഭിപ്രായം അറിയാൻ നിര്‍ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. അദ്ദേഹം പറവൂരിൽ റോഡ് ഷോയിലാണ്. പേരാവൂരിൽ തന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ജനങ്ങള്‍ പിന്തുണക്കുമെന്നും റോഡ് ഷോയിലെ ജനപങ്കാളിത്തം അതാണ് തെളിയിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പിൽ സണ്ണി ജോസഫ് എം എൽ എ മാത്രമാകില്ലെന്നും രള സർക്കാരിനെ നയിക്കുന്ന ഒരാളാകുമെന്നും റോഡ് ഷോയ്ക്കെത്തിയ ഷാഫി പറമ്പിൽ പ്രതികരിച്ചു.പേരാവൂരിൽ ടീച്ചർ അല്ല വക്കീലായിരിക്കും ജയിക്കുക.വടകരയിൽ കാഫിർ സ്ക്രീൻ ഷോട്ട് പ്രചാരണം നടത്തി.അത്തരം പ്രചരണം പേരാവൂരിൽ നടത്തിയാൽ കനത്ത തിരിച്ചടിയുണ്ടാകും.എംപി മാർ മത്സരിക്കാണോ എന്ന് കെ പി സി സിക്ക് തീരുമാനിക്കാൻ ആകില്ലെന്നും ഹൈക്കമാന്‍ഡ് തീരുമാനം വരട്ടെയെന്നും എല്ലാ തെരഞ്ഞെടുപ്പിലും ഇത്തരം വിവാദം ഉണ്ടാകാറുണ്ടെന്നും ഷാഫി പറമ്പിൽ പറ‍ഞ്ഞു.എം പി മാർ മത്സരിക്കുമോയെന്ന ചര്‍ച്ച കോണ്‍ഗ്രസിന് മാത്രമേ ചെയ്യാനാകു. വിവാദങ്ങൾ ഇല്ല എന്ന് പറയുന്നില്ല.സ്ഥാനാർഥി പട്ടിക ഇത്തിരി വൈകി എന്നത് സത്യമാണ്.സുധാകരന്റെ പേരിൽ പല വാർത്തകളും ഉണ്ടാക്കുന്നുവെന്നും ഷാഫി പറമ്പിൽപറ‍ഞ്ഞു.