ഇന്ത്യയില്‍ ബിക്കിനിയിട്ട് നടക്കരുത്; വിദേശികളോട് കേന്ദ്രമന്ത്രി കണ്ണന്താനം

By Web DeskFirst Published Mar 16, 2018, 12:30 PM IST
Highlights
  • ഇന്ത്യയുടെ സംസ്കാരം മനസിലാക്കി വസ്ത്രം ധരിക്കണം
  • പ്രാദേശിക സംസ്കാര്യങ്ങള്‍ക്ക് മൂല്യമുണ്ട്

ദില്ലി: ഇന്ത്യയില്‍ ബിക്കിനിയിട്ട് നടക്കരുതെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇന്ത്യയില്‍ എത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ ഇന്ത്യന്‍ സംസ്കാരം എന്തെന്ന് മനസിലാക്കണം. അതിനിണങ്ങുന്ന രീതിയില്‍ പെരുമാറണമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. വിദേശികള്‍ അവരുടെ രാജ്യത്ത് ബിക്കിനി ഇട്ട് നടക്കുന്നത് സാധാരണമാണെന്നും എന്നാല്‍ ഇന്ത്യയില്‍ അത് അനുവദിക്കാനാവില്ലെന്നും കണ്ണന്താനം  പറഞ്ഞു.

എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കണ്ണന്താനത്തിന്‍റെ പ്രസ്താവന. ഗോവയിലെ ബീച്ചിലടക്കം വിദേശികള്‍ ബിക്കിനിയിട്ട് നടക്കാറുണ്ട്. ഓരോ രാജ്യങ്ങളില്‍ എത്തുമ്പോഴും അവിടത്തെ വസ്ത്രധാരണ രീതി പിന്തുടരാന്‍ വിനോദ സഞ്ചാരികള്‍ ശ്രമിക്കണെന്നും കണ്ണന്താനം അഭിമുഖത്തില്‍ പറഞ്ഞു.

ഓരോ രാജ്യത്തും അവിടത്തെ പ്രാദേശിക സംസ്കാര്യങ്ങള്‍ക്ക് മൂല്യമുണ്ട്. വിദേശ വിനോദ സഞ്ചാരികള്‍ ആ സംസ്കാരം ഉള്‍കൊള്ളാന്‍ ശ്രമിക്കണം. വിദേശ രാജ്യങ്ങളില്‍ ബിക്കിനി അംഗീകരിക്കാറുണ്ട്. എന്നാല്‍ ഇന്ത്യില്‍ വരുന്ന സഞ്ചാരികള്‍ നമ്മുടെ സംസ്കാരം പിന്തുടരാന്‍ ശ്രമിക്കണം. എല്ലാവരും സാരി ഉടുക്കണമെന്നല്ല താന്‍ പറയുന്നതെന്നും കണ്ണന്താനം പറഞ്ഞു.
 

click me!