ചെളിയില്‍ താഴ്ന്ന സ്വന്തം വാഹനം തള്ളി അല്‍ഫോണ്‍സ് കണ്ണന്താനം

Published : Nov 19, 2018, 04:42 PM ISTUpdated : Nov 19, 2018, 04:57 PM IST
ചെളിയില്‍ താഴ്ന്ന സ്വന്തം വാഹനം തള്ളി അല്‍ഫോണ്‍സ് കണ്ണന്താനം

Synopsis

മന്ത്രിയോടൊപ്പം ഉദ്യോഗസ്ഥരും ചേര്‍ന്നാണ് വാഹനം തള്ളിക്കയറ്റിയാണ് യാത്ര തുടർന്നത്. 

നിലയ്ക്കല്‍: സന്നിധാനത്ത് ചെളിയില്‍ താഴ്ന്ന സ്വന്തം വാഹനം തള്ളി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ശബരിമലയില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് മന്ത്രിയുടെ വാഹനം നിലയ്ക്കലില്‍ ചെളിക്കുഴിയിൽ പുതഞ്ഞത്. തുടര്‍ന്ന് മന്ത്രിയോടൊപ്പം ഉദ്യോഗസ്ഥരും ചേര്‍ന്ന് വാഹനം തള്ളിക്കയറ്റുകയായിരുന്നു.

അതേസമയം, വാഹനം  ചെളിക്കുഴിയിൽ വീണതോടെ  നിലയ്ക്കലിലെത്തുന്ന വിശ്വാസികളുടെ അവസ്ഥ മനസിലായെന്ന് മന്ത്രി പറഞ്ഞു. പൊലീസുകാർക്കൊപ്പം  വാഹനം  തള്ളിക്കയറ്റി പാർക്കിങ് ഗ്രൗണ്ടിലെത്തിയപ്പോഴും നിലയ്ക്കലിലെ ചുമതലയുള്ള ഉദ്യോഗസ്ഥരും മന്ത്രിയെ കാണുവാനെത്തി. ശുചിമുറികൾ കാണണമെന്നാണ് പിന്നീട് മന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍ വഴി കാണിക്കാന്‍ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടി.

എഡിഎമ്മും തഹസിൽദാസും ശുചിമുറികളുടെ കണക്ക് പറഞ്ഞപ്പോൾ നേരിൽ കാണണമെന്നായി മന്ത്രി. പ്രവർത്തന സജ്ജമല്ലാത്ത ശുചി മുറി കാണിച്ച് കൊടുത്തപ്പോൾ ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ ശാസന. 

ദേവസ്വം ബോർഡിനും മന്ത്രിയുടെ വിമർശനം. ശബരിമല വികസനത്തിന് കേന്ദ്രഫണ്ടിൽ നിന്നും 100 കോടി നൽകിയതിന്റെ കണക്ക് സഹിതമായിരുന്നു മന്ത്രിയുടെ പ്രതികരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എന്താണ് യുഡിഎഫിന്‍റെ മിഷൻ 2026? റെസ്റ്റെടുക്കാനില്ല, സീറ്റ് വിഭജനം ജനുവരിയിൽ പൂർത്തിയാക്കും, പ്രകടന പത്രിക ഫെബ്രുവരിയിൽ
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്, ഒരാൾ സിഐടിയു പ്രവർത്തകൻ