ആലുവ പുഴയിൽ നിന്നും മണൽ വാരിയ 12 പേർ പിടിയിൽ

By Web TeamFirst Published Sep 18, 2018, 11:28 PM IST
Highlights

മഹാപ്രളയത്തിന് ശേഷം പെരിയാറിലും ആലുവ മണപ്പുറത്തും നിരവധി ലോഡ് മണലാണ് അടിഞ്ഞിരുന്നത്.

കൊച്ചി: ആലുവപ്പുഴയിൽ നിന്നും അനധികൃതമായി മണൽവാരിയ സംഘം പൊലീസിന്റെ പിടിയിലായി.ഇതരസംസ്ഥാനത്തൊഴിലാളികളെ ഉപയോഗിച്ചാണ് രാത്രികാലങ്ങളിൽ മണൽ വാരൽ നടത്തിയത്. 

ദേശം മംഗലപ്പുഴ പാലത്തിന് താഴെ രാത്രിയിൽ മണൽ വാരിയ സംഘത്തെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. 12 ഇതരസംസ്ഥാനത്തൊഴിലാളികളാണ് അറസ്റ്റിലായത്. തൊഴിലാളികളെ മണൽ വാരാൻ ഏൽപ്പിച്ചവരെ കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.ഒരു വഞ്ചി മണൽ നിറച്ചാൽ 500 രൂപയാണ് തൊഴിലാളിക്ക് കിട്ടിയിരുന്നത്.

മഹാപ്രളയത്തിന് ശേഷം പെരിയാറിലും ആലുവ മണപ്പുറത്തും നിരവധി ലോഡ് മണലാണ് അടിഞ്ഞിരുന്നത്. മിനിലോറിയിൽ കയറ്റാവുന്ന പുഴ മണലിന് ലോഡിന് മുപ്പതിനായിരം രൂപ വരെയാണ് വില. ഈ സാഹചര്യം കണക്കിലെടുത്താണ് പാസ് പോലുമില്ലാത്ത അനധികൃത മണൽവാരൽ നടക്കുന്ന്.
 

click me!