സ്വന്തമായുള്ള ആ തരിപൊന്ന് വിറ്റ് അക്ബറിനെ അടക്കി അഷ്മീന

Web Desk |  
Published : Jul 23, 2018, 07:43 PM ISTUpdated : Oct 02, 2018, 04:25 AM IST
സ്വന്തമായുള്ള ആ തരിപൊന്ന് വിറ്റ് അക്ബറിനെ അടക്കി അഷ്മീന

Synopsis

ഞെട്ടില്‍ മാറുംമുന്‍പാണ് ഒരു ഇരുപത്തിയെട്ടുകാരനും 'പശു കൊലപാതകത്തിന്‍റ' ഇരയായിരിക്കുന്നത്

ആള്‍വാര്‍: കഴിഞ്ഞ വര്‍ഷമാണ് പശുവിന്‍റെ പേരില്‍ പെഹ്ലു ഖാൻ  എന്ന കര്‍ഷകനെ ഗോരക്ഷക വേഷം കെട്ടിയവര്‍ രാജസ്ഥാനിലെ ആള്‍വാറില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. അതിന്‍റെ ഞെട്ടില്‍ മാറുംമുന്‍പാണ് ഒരു ഇരുപത്തിയെട്ടുകാരനും 'പശു കൊലപാതകത്തിന്‍റ' ഇരയായിരിക്കുന്നത്. ആള്‍ക്കൂട്ട കൊലപാതകത്തെ അതിരൂക്ഷ ഭാഷയിൽ സുപ്രീംകോടതി വിമര്‍ശിച്ച് ഒരാഴ്ച പോലും കഴിയും മുൻപേയാണ് അക്ബർ എന്ന ഒരു കുടുംബത്തിന്‍റെ ആശയും പ്രതീക്ഷയുമായ യുവാവ് കൊല്ലപ്പെടുന്നത്.

അക്ബർ ഖാന്‍ എന്ന യുവാവിന്‍റെ ഇള‌യ മകന് വയസ്സ് രണ്ട് മാത്രം. ഒരു മാസം മുൻപാണ് അവൻ  'അബ്ബാ' എന്ന അക്ബറിനെ വിളിച്ചത്. പെരുന്നാള്‍ ആഘോഷമാക്കാൻ ആടുകളെ വാങ്ങാനാണ് അക്ബറും സുഹൃത്ത് അസ്‌ലമും അൽവാറിലെ ഖാൻപൂരിലേക്ക് പോയതെന്ന് ട്രൈബ്യൂണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചന്തയില്‍ എത്തിയപ്പോള്‍ പണം മുഴുവൻ എണ്ണിക്കൊടുത്ത് രണ്ട് കറവപ്പശുക്കളെ കൂടി അവർ വാങ്ങി. വീട്ടിലേക്ക് തിരിക്കും മുൻപ് അക്ബർ ഭാര്യയെ വിളിച്ചു. നമുക്കിപ്പോൾ നാലു പശുക്കളുണ്ടെന്നും ഇപ്പോഴത്തെ അവസ്ഥയൊക്കെ മാറുമെന്നും പറഞ്ഞു.

പാൽ വിറ്റുകിട്ടുന്ന പണം കൊണ്ട് ഒരു സ്വർണക്കമ്മൽ വാങ്ങിത്തരാമെന്ന് അവസാനമായി അദ്ദേഹം പറഞ്ഞെന്ന് ഭാര്യ അഷ്മീന പറയുന്നു. പക്ഷേ സ്വര്‍ണ്ണമായി ശരീരത്തിലുണ്ടായിരുന്ന ഒരു ജോഡി കമ്മൽ വിറ്റാണ് അഷ്മീന അക്ബറിന്‍റെ സംസ്കാരച്ചടങ്ങുകൾ നടത്തിയത് എന്നതാണ് ദുരന്ത പരിണാമം. രണ്ട് പശുക്കളുടെ പേരിൽ അക്ബറിനെ പശുവിന്‍റെ പേരിലുള്ള ക്രിമിനല്‍ സംഘം തല്ലികൊലപ്പെടുത്തിയപ്പോള്‍ അഷ്മീന വിധവയായി, അവരുടെ ഏഴു മക്കൾ അനാഥരായി. 

എന്താണ് സംഭവിച്ചതെന്ന് അക്ബറിന്‍റെ സുഹൃത്ത് അസ്ലാം പറയുന്നത് ഇങ്ങനെ, ഗോരക്ഷകര്‍ തങ്ങളെ ആക്രമിക്കാനെത്തിയത് തോക്കുകളും വടികളും കൊണ്ടാണെന്നാണ് രക്ഷപ്പെട്ട അസ്‌ലം പറഞ്ഞത്. ''പശുക്കളെയും തെളിച്ചുകൊണ്ട് റോഡിലൂടെ നടക്കുകയായിരുന്നു അക്ബർ. ആകാശത്തേക്ക് വെടിവെച്ചു കൊണ്ട് അക്രമിസംഘമെത്തി. രണ്ടു പേർ എൻറെ നേരെ ഓടിവന്നു. മറ്റുള്ളവർ അക്ബർ ഖാനെ പിടികൂടി. വയലിൽ ഒളിക്കാൻ കഴിഞ്ഞതുകൊണ്ട് ഞാൻ രക്ഷപെട്ടു. അക്ബറിന്‍റെ കാൽ തല്ലിയൊടിക്കാനും തല തല്ലിപ്പൊളിക്കാനും അവർ ആക്രോശിക്കുന്നുണ്ടായിരുന്നു''.

പോലീസും ഇപ്പോള്‍ ഈ സംഭവത്തില്‍ പ്രതികളായിരിക്കുകയാണ്, രാജസ്ഥാനിലെ അൽവാറിലെ ആള്‍ക്കൂട്ട കൊലപാതകത്തിൽ പൊലീസും  പങ്കാളി .  
മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ തല്ലിക്കൊന്നു .  രാജസ്ഥാനിലെ അല്‍വാറിലെ ആള്‍ക്കൂട്ട കൊലപാതകത്തിൽ പൊലീസും പങ്കാളിയെന്ന് വെളിപ്പെട്ടതോടെ  കേന്ദ്രം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി. അല്‍വാര്‍ ആള്‍ക്കൂട്ട കൊലാപാതകത്തിൽ പൊലീസിന്‍റെ പങ്ക് വെളിപ്പെട്ടതോടെ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി.

അവശനിലയിലായ അക്ബര്‍ ഖാനെ ആശുപത്രിയിലെത്തിക്കാത്തെ നാലു മണിക്കൂറോളം പൊലീസ് കസ്റ്റഡിയിൽ വച്ചു .ഇക്കാര്യം എ.എസ്.ഐ സമ്മതിച്ചു . റക്ബര്‍ ഖാനെ ആശുപത്രിയിലെത്തിക്കും മുന്പ് പശുക്കളെ പൊലീസ് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി . ആള്‍ക്കൂട്ടത്തെ സന്തോഷിപ്പിക്കാൻ റക്ബാര്‍ ഖാനെ പൊലീസുകാര്‍ തല്ലുകയും ചെയ്തു . ദേഹത്തെ ചെളി പുരുണ്ടതിനാൽ കുളിപ്പിച്ച ശേഷമാണ് ഇദ്ദേഹെത്തെ പൊലീസ് വാഹനത്തിൽ കയറ്റിയതു പോലും . ആശുപത്രിയിലേയ്ക്കുള്ള വഴിയിൽ ഇടയ്ക്ക് വണ്ടി നിര്‍ത്തി പൊലീസുകാര്‍ ചായ കുടിച്ചു . ആശുപത്രിയിലെത്തുന്പോഴേയ്ക്കു റക്ബര്‍ ഖാൻ മരിച്ചു 

എന്നാൽ പൊലീസുകാരെ കുറ്റപ്പെടുത്താനാവില്ലെന്നാണ് കേന്ദ്രമന്ത്രി സി.എസ് ചൗധരിയുടെ പ്രതികരണം . പൊലീസ് നടപടിയെ  രൂക്ഷമായി വിമര്‍ശിച്ച രാഹുൽ ഗാന്ധി . ഇതാണ് മോദിയുടെ പുതിയ ഇന്ത്യയെന്ന് ട്വീറ്റ് ചെയ്തു .അൽവാര്‍ ആള്‍കൂട്ട കൊലപാതകത്തിൽ രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ കോടതി അലക്ഷ്യ ഹര്‍ജി അടുത്ത മാസം 20 സുപ്രീം കോടതി പരിഗണിക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദീപ്തിക്കും മിനിമോൾക്കുമായി ഐ ഗ്രൂപ്പിൽ തർക്കം, ഷൈനിക്കായി എ ഗ്രൂപ്പ്; കൊച്ചി മേയറിൽ തീരുമാനമാകാതെ കോണ്‍ഗ്രസ്, കടുത്ത അഭിപ്രായ ഭിന്നത
പൊന്നിന്‍റെ വില സർവകാല റെക്കോർഡിലേക്ക്, ഒരു പവൻ സ്വര്‍ണം വാങ്ങാൻ ഒരു ലക്ഷത്തിലേറെ വേണം, ഇന്നത്തെ വില 1,01,600 രൂപ