ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കണം: ഷഹാനയും ഹാരിസണും പറയുന്നു

Web Desk |  
Published : Jul 23, 2018, 07:03 PM ISTUpdated : Oct 02, 2018, 04:21 AM IST
ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കണം: ഷഹാനയും ഹാരിസണും പറയുന്നു

Synopsis

സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ വിഷയമായിരുന്നു ഹാരിസണും ഷഹാനയും തമ്മിലുള്ള പ്രണയവും വിവാഹവും

സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ വിഷയമായിരുന്നു ഹാരിസണും ഷഹാനയും തമ്മിലുള്ള പ്രണയവും വിവാഹവും . എസ്.ഡി.പി.ഐ എന്ന സംഘടനയില്‍ നിന്ന് തനിക്കുണ്ടായ ഭീഷണി തുറന്നുകാട്ടി വിഡിയോയുമായി യുവാവ് എത്തിയതോടെ വലിയ പിന്തുണ കിട്ടി ഇവര്‍ക്ക്. എന്നാല്‍ കോടതി ഒന്നിച്ച് ജീവിക്കാന്‍ വിട്ടിട്ടും ഇവര്‍ക്കെതിരായ സൈബര്‍ ആക്രമണത്തിന് കുറവൊന്നും ഇല്ല.

എന്നാല്‍ ഇപ്പോള്‍ വീണ്ടും ഹാരിസണിന്‍റെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് എത്തി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന്റെ തെളിവുണ്ടെന്ന് അറിയിച്ച് ഹാരിസൺ വീണ്ടും പറയുന്നത്. കുടുംബത്തിന്‍റെ വേദന മനസ്സിലാക്കുന്നുവെന്നും തെറ്റുകള്‍ മനസ്സിലാക്കി മാപ്പ് നല്‍കണമെന്നും ജീവനുള്ള കാലത്തോളം ഇവളെ ചേര്‍ത്തുപിടിക്കുമെന്നും കുറിപ്പില്‍ പറയുന്നു. 

മറന്നില്ലെങ്കിൽ കൊന്നുകളയുമെന്നും കണ്ണൂരെത്തിയാൽ സ്കെച്ചിടുമെന്നുമുള്ള ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകളുണ്ടെന്നും ഹാരിസൺ പറയുന്നു. പലരും തങ്ങളെക്കുറിച്ച് കഥകളിറക്കുന്നുണ്ട്, എന്നാൽ അതിനോട് പ്രതികരിക്കാൻ താൽപര്യമില്ലെന്നും സ്നേഹിച്ചത് ഒരുമിച്ച് ജീവിക്കാനാണെന്നും ഹാരിസൺ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ഞങ്ങളെ കുറിച്ചുള്ള ഒരുപാടു കഥകൾ നാട്ടിൽ പരക്കുന്നുണ്ട്. അതിനോട് പ്രതികരിക്കാൻ താല്പര്യമില്ല.നമ്മൾ ഒരുമിച്ചു ജീവിക്കാൻ വേണ്ടിയാണു സ്നേഹിച്ചത്... അവസാനം വരെ പോരാടിയതും അതിനുവേണ്ടിത്തന്നെ.

ഇവളുമായി എന്റെ ഇഷ്ടം പുറത്തു അറിഞ്ഞു തുടങ്ങിയത് മുതലാണ് എനിക്ക് പുറത്തു നിന്നുള്ള ഭീഷണി വന്നു തുടങ്ങുന്നത്.

നമ്മൾ വീട് വിട്ടു ഇറങുന്നതിന് ഒരു മാസം മുമ്പുതന്നെ അവളുടെ ഫ്രണ്ട്‌സ് എന്നെ വിളിച്ചിരുന്നു... ഷഹാനയെ മറക്കണം. അവളൊരു മുസ്ലിം കൊച്ചാണ്. നിങ്ങളുമായി ജീവിക്കുന്നത് ശരിയാവില്ല എന്നൊക്കെ പറഞ്ഞിരുന്നു. ഞാൻ അവരോടു അന്നു പറഞ്ഞത് അവളുടെ ഇഷ്ടമാണ് വലുത്. അവൾ കൊണ്ടുപോകണം എന്ന് പറഞ്ഞാൽ ഞാൻ കൊണ്ടുപോകും എന്നാണ്. 

അവിടന്ന് പ്രശ്നം തുടങ്ങി....അവളുടെ ഒരു ഫ്രണ്ട് പിന്നെയും എന്നെവിളിച്ചു ഭീഷണിപ്പെടുത്തി.

Sdpi പാർട്ടി പറഞ്ഞാൽ അവൻ നമ്മളെ കൊല്ലുമെന്നും, നമ്മൾ മലപ്പുറം dist... കഴിഞ്ഞു പോകാൻ കഴിയില്ല എന്നും എന്നോട് പറഞ്ഞിരുന്നു... തിരുവനന്തപുരം പൂജപ്പുരയിൽ ഉള്ളവർ എന്റെ വീട് തിരക്കി വരുകയും... എന്റെ വീടിന്റെ ഡീറ്റെയിൽസ എന്നോട് പറഞ്ഞിട്ടു ആവിശ്യം വന്നാൽ പണിയുമെന്ന് പറഞ്ഞിരുന്നു അവർ..

നമ്മുടെ പ്രണയം ഷഹാനയുടെ വീട്ടിൽ അറിഞ്ഞതും നമ്മുടെ കാൾ voice അവർ വീട്ടുകാർക്ക് അയച്ചു കൊടുത്തിട്ടാണ്..

നോമ്പ് ടൈം കഴിഞ്ഞാൽ കല്യണം ഉറപ്പിക്കുമെന്നു അവൾ എന്നോട് പറഞ്ഞു. നോമ്പ് കഴിഞ്ഞതോടെ 

കല്യാണം ഉറപ്പിക്കാറായപ്പോൾ ആണ് അവൾ എന്റെ കൂടെ വീട് വിട്ടു ഇറങ്ങിയത്. നമ്മൾ അവരെ പേടിച്ചിട്ടു കർണാടക ബോർഡർ വഴി ഗുണ്ടൽപേട്ട് എത്തുകയും തമിഴ്നാട് വഴി കേരളത്തിൽ കയറുകയും ആണ് ചെയ്തത്... 

ഞായർ വൈകുന്നേരം 4:30അവിടന്ന് പുറപ്പെട്ട നമ്മൾ ട്രിവാൻഡ്രം എത്തിയത് ചൊവ്വ രാവിലെ 5മണിക്കാണ്... വരുന്ന വഴി കാലടിയിൽ നമ്മുടെ ഓൺലൈൻ വിവാഹ രജിസ്‌ട്രേഷൻ കൊടുക്കയും ചെയ്‌തു.

ചൊവ്വാഴ്ച രാവിലെ 9മണിക്ക് തിപ്പട്ടി ഭഗവതി ക്ഷേത്രത്തിൽ വെച്ചു അവിടത്തെ രജിസ്റ്ററിൽ ഒപ്പിട്ടു അവളുടെ കഴുത്തിൽ താലി കെട്ടി ഞങ്ങൾ വിവാഹിതരാകുകയും ചെയ്തു.. വൈകുന്നേരം കോടതിയിൽ ഹാജർ ആകാൻ ആയിരുന്നു തീരുമാനം...

കല്യാണ ഫോട്ടോ ഇട്ടതും... എന്റെ ഫോണിൽ പിന്നെയും msg വന്നു... അവളുടെ ഫോട്ടോ ഡിലീറ്റ് ചെയ്യാൻ പറഞ്ഞുകൊണ്ട്.വൈകുന്നേരം തന്നെ പല ഫ്രണ്ട്‌സ് വിളിച്ചു നിനക്കു കണ്ണൂർ നിന്നും സ്കെച് വീണു കിടക്കുന്നു എന്ന് പറഞ്ഞു.

പുറത്തു ഇറങ്ങിയാൽ പലതും സംഭവിക്കും... കൂടെ നിൽക്കുന്നത് ഫ്രണ്ട്‌സ് മാത്രം. നിയമപരമായി നമ്മൾ ആറ്റിങ്ങൽ പോലീസ് ഹാജർ ആയാലും കണ്ണൂർ പോകേണ്ടി വരും. അവിടെ ചെന്നാൽ ജീവൻ കിട്ടാൻ പാടാണ് എന്നും നമുക്ക് മനസിലായി.

അങ്ങനെയാണ് വീഡിയോ അപ്‌ലോഡ് ചെയേണ്ടി വന്നത്. നമ്മൾ താമസിച്ച സ്ഥലത്തു നിന്നും മറ്റൊരു ഒളിത്താവളം തേടി പോകേണ്ടി വന്നു.

Ksu,Bjp,Dyfi വീഡിയോ കണ്ടു പലരും സഹായത്തിനായി മുന്നോട്ടു വന്നു.

അവസാനം dyfi പാർട്ടി വഴിയാണ് അടുത്ത ദിവസം കോടതിയിൽ ഹാജരായത്. കോടതി അവളോട് കണ്ണൂർ ഹാജർ ആകാനും പോലീസിനോട് മുഴുവൻ സെക്യൂരിറ്റി കൊടുക്കാനും പറഞ്ഞു..അവിടന്ന് ആറ്റിങ്ങൽ പോലീസിന്റെയും dyfi ആറ്റിങ്ങൽ നേതാക്കളുടെയും സഹായത്തോടെ കണ്ണൂർ ചെല്ലുകയും അവളെ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.. കോടതി അവളുടെ ഇഷ്ടപ്രകാരം എന്റെ കൂടെ വിട്ടു.

അവളുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയതിന്റെ voice clip നമ്മുടെ കൈവശമുണ്ട്. അതു കൊടുത്തുകൊണ്ട് ആറ്റിങ്ങൽ പോലീസിനു കേസും കൊടുത്തിരുന്നു.

വീഡിയോ പറഞ്ഞപോലെ സംഭവിക്കാൻ അവർ നമ്മളെ കൊല്ലണമെന്നില്ല, അതിനെ മുതലാക്കാൻ നോക്കിയാലും നമ്മുടെ ജീവിതം നഷ്ടമാണ്

കഴിഞ്ഞ ദിവസം ഒരു ബന്ധു കണ്ണൂരിൽ വെച്ചു കിട്ടിയാൽ കൊന്നുകളയും എന്നു പറഞ്ഞിരുന്നു.

എല്ലാരോടും ഒന്നും മാത്രമേ പറയാൻ ഉള്ളു...

നമ്മൾ ചെയ്‌തത്‌ തെറ്റാണു... പക്ഷെ ഞങ്ങളെ സ്നേഹം ഞങ്ങൾക്ക് വിട്ടു കൊടുക്കാൻ കഴിയില്ല.. ഞങ്ങളെ ജീവിക്കാൻ വിടണം...പിന്നെ 

ഞാൻ പറഞ്ഞതിന് എല്ലാം എന്റെകൈയിൽ തെളിവ് ഉണ്ട്...

പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഒന്നും നമ്മൾ ചെയ്‌തത്‌...ഇതിനു വേണ്ടി ആരുടെ കയ്യിൽ നിന്നും കാശും വാങ്ങിച്ചിട്ടില്ല.. ഹാരിസൺ എന്ന എനിക്ക് ഷഹാനയുടെ ഒപ്പം ജീവിക്കാൻ വേണ്ടിയാണു...

അവളുടെ കുടുംബത്തിന്റ വേദന ഞാൻ മനസിലാക്കുന്നു... തെറ്റുകൾ സമ്മതിക്കുന്നു... അവരുടെ മുന്നിൽ തലഉയർത്തി നിൽക്കാൻ ആഗ്രഹിക്കുന്നില്ല... നിങ്ങളുടെ മകളെ, എന്റെ ഭാര്യയെ ഞാൻ ഒരിടത്തും തലതാഴ്ത്തി നിർത്താൻ സമ്മതിക്കില്ല... അവളുടെ പുഞ്ചിരി എന്നും എനിക്ക് കാണണം...

തെറ്റുകൾ സമ്മതിച്ചു മാപ്പ് ചോദിക്കുന്നു... ജീവൻ ഉണ്ടാവുന്ന കാലം വരെയും അവളെ ഇതുപോലെ ചേർത്ത് പിടിക്കും... ജീവിതം പല രീതിയിൽ തകരും എന്ന് പറഞ്ഞവരോട് ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ.. ഇനിയുള്ള ഞങ്ങളുടെ ജീവിതമാണ് അതിനുത്തരം.........

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോൺഗ്രസ്സുമായുള്ള വിവാദങ്ങൾ തുടർന്നുകൊണ്ടുപോകാൻ താല്പര്യമില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖർ; 'തെറ്റുകൾ തിരുത്തിയാൽ എൻഡിഎയുമായി സഹകരിക്കും'
പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി, 2 പേർ കൂടി പിടിയിൽ