ആകാശത്ത് രക്ഷയ്ക്കെത്തി അമര്‍ദീപിന്‍റെ കരങ്ങള്‍

Web desk |  
Published : Mar 24, 2018, 02:23 PM ISTUpdated : Jun 08, 2018, 05:49 PM IST
ആകാശത്ത് രക്ഷയ്ക്കെത്തി അമര്‍ദീപിന്‍റെ കരങ്ങള്‍

Synopsis

ആ സമയം ദില്ലിയ്ക്ക് ഒരു മണിക്കൂര്‍ ആകാശയാത്ര ബാക്കിയുണ്ടായിരുന്നു ജെറ്റ് എയര്‍വേയ്സിന് ദില്ലിയിലെത്തി മെഡിക്കല്‍ സംഘത്തിന്‍റെ കരങ്ങളിലേക്ക് ആ ജീവനെ ഏല്‍പ്പക്കും വരെ എല്ലാവരും പ്രാര്‍ഥനയോടെ ശ്വാസമടക്കിപ്പിടിച്ചിരുന്നു

ദില്ലി: ഒരു മണിക്കൂറിലേറെ ആ ജീവനെ അയാള്‍ മരണത്തിന് വിട്ടുകൊടുക്കാതെ മുറുകെപ്പിടിച്ചു. ദില്ലിയില്‍ മെഡിക്കല്‍ സംഘത്തിന്‍റെ കരങ്ങളിലേക്ക് ആ ജീവനെ ഏല്‍പ്പക്കും വരെ ജെറ്റ് എയര്‍വേയ്സിന്‍റെ ബാംഗ്ലൂര്‍ - ദില്ലി വിമാനത്തില്‍ എല്ലാവരും പ്രാര്‍ഥനയോടെ ശ്വാസമടക്കിപ്പിടിച്ചിരുന്നു. ഇന്നലെ ബാംഗ്ലൂരില്‍ നിന്നും ദില്ലിക്ക് പറന്ന ജെറ്റ് എയര്‍വേയ്സിന്‍റെ വിമാനത്തിലെ യാത്രക്കാരിലെരാള്‍ക്ക് ഇടയ്ക്കുവച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു. അതോടെ എന്തുചെയ്യണമെന്നറിയാതെ എല്ലാവരും പരിഭ്രമിച്ചു.

എന്നാല്‍ ജെറ്റ് എയര്‍വേയ്സ് ക്രൂവിലുണ്ടായിരുന്ന അമര്‍ദീപ് എന്ന ചെറുപ്പക്കാരന്‍ തളര്‍ന്നില്ല. അയാള്‍ യാത്രക്കാരന് പ്രാഥമികമായി വേണ്ടുന്ന ശൃശ്രൂഷകള്‍ നല്‍കി. ആ സമയം ദില്ലിയ്ക്ക് ഒരു മണിക്കൂര്‍ ആകാശയാത്ര ബാക്കിയുണ്ടായിരുന്നു ജെറ്റ് എയര്‍വേയ്സിന്. ഈ സമയമത്രയും അമര്‍ദീപ് യാത്രക്കാരന് പ്രാഥമിക ശൃശ്രൂഷകള്‍ നല്‍കി ഒപ്പം നിന്നു. അമര്‍ദീപും സംഘവും യാത്രക്കാരന്‍റെ വീട്ടിലേക്ക് വിളിച്ച് അദ്ദേഹത്തിന്‍റെ രോഗത്തെപ്പറ്റിയുളള വിവരങ്ങള്‍ വിശദമായി ചോദിച്ചറിയുകയും.  ഓക്സിജന്‍ ഉള്‍പ്പെടെയുളള ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ ഒരുക്കിക്കെടുക്കുകയും ചെയ്തു.  

ഒടുവില്‍ നിലത്തിറങ്ങിയ ഉടന്‍ യാത്രക്കാരനെ മെഡിക്കല്‍ സംഘം ആശ്രുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒടുവില്‍ ലഭ്യമാവുന്ന വിവരങ്ങളനുസരിച്ച് യാത്രക്കാരന്‍ അപകടനില തരണം ചെയ്ത് സുഖം പ്രാപിച്ചുവരുന്നു. പിന്നീട് ഈ വിമാനത്തിലെ യാത്രികനായിരുന്ന ജനതാദള്‍ എസ് ദേശീയ വക്താവായ തന്‍വീര്‍ അഹമ്മദ് ട്വീറ്റ് ചെയ്തതോടെ സമൂഹമാധ്യമങ്ങളില്‍ അമര്‍ദീപിന് ആശംസകളുടെ പ്രവാഹമായി. ഒടുവില്‍ തന്‍റെ സ്ഥാപനമായ ജെറ്റ് എയര്‍വേയ്സുംഅദ്ദേഹത്തിന് അഭിനന്ദനവുമായി എത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മധ്യപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് കാഴ്ചപരിമിതിയുള്ള യുവതിയെ ആക്രമിച്ച് ബിജെപി നേതാവ്, അപലപിച്ച് കോൺ​ഗ്രസ്
കൊച്ചി മേയർ തർക്കത്തിനിടെ പ്രതികരണവുമായി ദീപ്തി മേരി വർഗീസ്; 'പാർട്ടി അന്തിമ തീരുമാനം എടുക്കും, വ്യക്തിപരമായ അഭിപ്രായങ്ങൾക്ക് സ്ഥാനമില്ല'