ഹര്‍ത്താല്‍ ദിനങ്ങളില്‍ ആംബുലന്‍സുകള്‍ ഓടില്ല

Published : Aug 01, 2017, 06:21 AM ISTUpdated : Oct 04, 2018, 11:47 PM IST
ഹര്‍ത്താല്‍ ദിനങ്ങളില്‍ ആംബുലന്‍സുകള്‍ ഓടില്ല

Synopsis

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനങ്ങളില്‍ ആംബുലന്‍സുകള്‍   സര്‍വീസ് നടത്തേണ്ടതില്ലെന്ന് തീരുമാനം . ഹര്‍ത്താലിനിടെ ആംബുലന്‍സുകള്‍   ആക്രമിക്കപ്പെടുന്നത് പതിവായതോടെയാണ് ഡ്രൈവര്‍മാരും ടെക്നീഷ്യന്മാരും ഈ തീരുമാനമെടുത്തത് .

ഹര്‍ത്താൽ ദിനത്തില്‍ ഒരു അപകടമുണ്ടായാൽ , രോഗികള്‍ക്കും ഡോക്ടർമാർക്കും ആശുപത്രികളിലെത്താൻ. അങ്ങനെ സമയവും കാലവും നോക്കാതെ സ‌‌ർവീസ് നടത്തിയിരുന്ന ആംബുലൻസുകൾ ഇനി ഹര്‍ത്താൽ ദിനങ്ങളിൽ സർവീസ് നടത്താൻ രണ്ടാമതൊന്ന് ആലോചിക്കും.

ഹർത്താൽ ദിവസങ്ങളിൽ സർവീസ് നടത്തിയ ആംബുലൻസുകൾക്കുനേരെ നിരന്തരം അക്രമമുണ്ടായതോടെയാണ് ഇത്തരമൊരു തീരുമാനം. കൊല്ലം , പാലക്കാട് , കണ്ണൂര്‍ ജില്ലകളിലായിരുന്നു കഴിഞ്ഞ ദിവസം ആംബുലൻസുകൾ ആക്രമണത്തിനിരയായത് .

ആക്രമണത്തിനിരയായാല്‍ പൊലീസ് സംരക്ഷണം ലഭിക്കാതെ പോകുന്നു . ജീവന് ഭീഷണി തുടങ്ങി നിരവധി പരാതികളാണ് ആംബുലന്‍സ് ഡ്രൈവര്‍മാരും ടെക്നീഷ്യൻമാരും ഉൾപ്പെടുന്ന അസോസിയേഷൻ ഉന്നയിക്കുന്നത് . ഹർത്താൽ ദിനത്തിൽ ഇവർ കൂടി പണിമുടക്കിയാൽ അപകടങ്ങളിൽപെടുന്നവരുള്‍പ്പെടെയുള്ള രോഗികളുടെ ജീവന്‍ തുലാസിലാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വടകരയിൽ വോട്ട് മാറി ചെയ്ത എൽഡിഎഫ് അംഗത്തിന്‍റെ വീടിനുനേരെ ആക്രമണം, വാതിലിന് സമീപം സ്റ്റീൽ ബോംബ്
മേയർ പദവി ലഭിക്കാത്തതിൽ ആദ്യ പ്രതികരണവുമായി ശ്രീലേഖ; 'സത്യപ്രതിജ്ഞ ദിവസം നേരത്തെ മടങ്ങിയത് മരുന്ന് കഴിക്കാൻ ഉള്ളത് കൊണ്ട്'