ആംബുലൻസില്‍ മലമൂത്രവിസര്‍ജ്ജനം; രോഗിയെ സ്ട്രെച്ചറില്‍ തലകീഴായി നിര്‍ത്തി ഡ്രൈവറുടെ രോഷപ്രകടനം

Web Desk |  
Published : Mar 22, 2018, 08:54 PM ISTUpdated : Jun 08, 2018, 05:43 PM IST
ആംബുലൻസില്‍ മലമൂത്രവിസര്‍ജ്ജനം; രോഗിയെ സ്ട്രെച്ചറില്‍ തലകീഴായി നിര്‍ത്തി ഡ്രൈവറുടെ രോഷപ്രകടനം

Synopsis

ആംബുലൻസില്‍ മലമൂത്രവിസര്‍ജ്ജനം നടത്തി രോഗിയെ സ്ട്രെച്ചറില്‍ തലകീഴായി നിര്‍ത്തി ഡ്രൈവറുടെ രോഷപ്രകടനം

തൃശൂര്‍: ആംബുലൻസില്‍ മലമൂത്രവിസര്‍ജ്ജനം നടത്തിയ രോഗിയെ സ്ട്രെച്ചറില്‍ തലകീഴായി നിര്‍ത്തി ഡ്രൈവറുടെ രോഷം. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് സംഭവം.

പാലക്കാട് നിന്ന് രോഗിയുമായി എത്തിയതാണ് ആംബുലൻസ്. രോഗിക്കൊപ്പം ആരുമില്ലായിരുന്നു. ഡ്രൈവറുടെ പരാക്രമത്തില്‍ രോഗിയുടെ ദേഹത്ത് പലയിടത്തും മുറിവുണ്ട്. ആംബുലൻസ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ ഉടൻ  വണ്ടിയില്‍ നിന്ന് പുറത്തിറങ്ങാൻ ഡ്രൈവര്‍ രോഗിയോട് ആവശ്യപ്പെട്ടു. പക്ഷെ ഒറ്റയ്ക്ക് എഴുന്നേറ്റ് ഇരിക്കാൻ പോലും ആകാത്ത അവസ്ഥയിലായിരുന്നു രോഗി. ഡ്രൈവര്‍ കാണിച്ച പരാമക്രമത്തിന്‍റെ ദൃശ്യങ്ങള്‍ അവിടെ കൂടിനിന്നിരുന്നവരിലൊരാളാണ് പകര്‍ത്തിയത്.

ഡ്രൈവര്‍ സ്ട്രെച്ചര്‍ പുറത്തേക്കെടുത്ത് ഒരു ഭാഗം തലകീഴായി വെച്ചു. തുടര്‍ന്ന് ആശുപത്രി ജീവനക്കാരെ വിളിക്കാൻ പോയി. ജീവനക്കാര്‍ എത്തും വരെ രോഗി ഇതേ കിടപ്പ് കിടന്നു. ഡ്രൈവറുടെ പ്രവൃത്തിയെ അവിടെ കൂടിനിന്നവര്‍ ചോദ്യം ചെയ്തപ്പോള്‍, രോഗി മദ്യപിച്ചിട്ടുണ്ടെന്നും ആംബുലൻസില്‍ മലമൂത്രവിസര്‍ജ്ജനം നടത്തിയെന്നുമായിരുന്നു മറുപടി. ഡ്രൈവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ചില രോഗികള്‍ ചേര്‍ന്ന് ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പി.കെ ശശി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാൻ സിപിഎം, രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്
കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടകൊല : ചെന്താമരക്ക് അനുകൂലമായി കൂറുമാറിയ സാക്ഷികളെല്ലാം ബന്ധുക്കൾ