140 കി.മീ, 1.40 മണിക്കൂര്‍; ജീവന്‍ പണയം വെച്ച് ആംബുലന്‍സ് ഡ്രൈവര്‍ രക്ഷിച്ചത് കുരുന്ന് ജീവന്‍

By Web DeskFirst Published Apr 21, 2018, 3:01 PM IST
Highlights
  • ആലപ്പുഴ വണ്ടാനത്ത് നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വരെ
  • ആംബുലന്‍സ് ഓടിയത്തെതിയത് വെറും ഒരുമണിക്കൂര്‍ നാല്‍പ്പത് മിനിറ്റുകൊണ്ട്

തിരുവനന്തപുരം:കുഞ്ഞുജീവന്‍ രക്ഷിക്കാനായി ആംബുലന്‍സ് ഡ്രൈവര്‍ ആലപ്പുഴ വണ്ടാനത്ത് നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വരെ ഓടിയെത്തിയത് വെറും ഒരുമണിക്കൂര്‍ നാല്‍പ്പത് മിനിറ്റുകൊണ്ട്. കായംകുളം ഉമ്മസേരി വീട്ടില്‍ ജസീറിന്‍റെ ഒരുമാസം പ്രായമുള്ള മകന്‍റെ ജീവന് വേണ്ടിയാണ് ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ആംബുലന്‍സ് കുറഞ്ഞ സമയത്തിനുള്ളില്‍ ഓടിയെത്തിയത്. തകഴി എടത്വാ ആരോഗ്യ കേന്ദ്രത്തിലെ 108 ആംബുലന്‍സിലാണ് യാസീനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. പൊലീസ് അകമ്പടിയോ വാഹന അകമ്പടിയോ ഇല്ലാതെയാണ് സലാം ആംബുലന്‍സ് 

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് യാസീനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കുട്ടിക്ക് ഞരമ്പ് സംബന്ധമായ അസുഖം ബാധിച്ചിട്ടുണ്ടെന്നും മൂന്നുമണിക്കൂറിനുള്ളില്‍ തിരുവനന്തപുരത്ത് എത്തിക്കാനും ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടു. എന്നാല്‍ വന്‍ തുക ചിലവാക്കി സ്വകാര്യ ആംബുലന്‍സ് വിളിക്കാനുള്ള സാമ്പത്തിക ശേഷി കുടുംബത്തിന് ഇല്ലായിരുന്നു. ഇതേതുടര്‍ന്ന് ബന്ധുക്കള്‍ ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസറെ വിവരം അറിയിച്ചു.

തുടര്‍ന്ന് യാസീനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിക്കാനുള്ള സൗകര്യം ലഭ്യമായി. ഉടന്‍തന്നെ 108 ആംബുലന്‍സിന്‍റെ ഡ്രൈവര്‍ വണ്ടാനം ആശുപത്രിയില്‍ എത്തി. തുടര്‍ന്ന് 2.30 ന് എടുത്ത ആംബുലന്‍സ് വൈകുന്നേരം 4.10 ഓടെ തിരുവനന്തപുരത്തെത്തി. സലാമിന്‍റെ ധീരതയോടെയുള്ള ഇടപെടലിനെ തുടര്‍ന്നാണ് കുട്ടിയെ വൈകാതെ ആശുപത്രിയില്‍ എത്തിക്കുവാന്‍ കഴിഞ്ഞത്. തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ കുട്ടി സുഖംപ്രാപിച്ചുവരുന്നു.

click me!