
വാഷിങ്ടണ്‍: അമേരിക്കയിൽ സാന്പത്തിക പ്രതിസന്ധി. ഒരു മാസത്തെ പ്രവർത്തനത്തിനുള്ള ബജറ്റ് സെനറ്റിൽ പാസായില്ല. 2013ൽ സമാന പ്രതിസന്ധി 16 ദിവസം നീണ്ടു നിന്നിരുന്നു. ട്രഷറിയിൽ നിന്നുള്ള ധനവിനിമയം പൂർണമായും മുടങ്ങുമെന്നാണ് പ്രാഥമിക നിഗമനം. നിരവധി സർക്കാർ ഓഫീസികളുടെ പ്രവർത്തനം തടസ്സപ്പെട്ടേക്കുമെന്നും കരുതുന്നു.
എന്നാല്‍ പ്രശ്നത്തെ സാമ്പത്തിക പ്രതിസന്ധിയായി പരിഗണിക്കേണ്ടതില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. താല്‍ക്കാലികമായ ഗവണ്‍മെന്‍റ് അടച്ചിടല്‍ നടപടികള്‍ ഉണ്ടാകുമെങ്കിലും മുന്‍ ബജറ്റുകളിലെ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്നും. ഒരാഴ്ച കൊണ്ടു തന്നെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
പ്രശ്നത്തെ സാമ്പത്തികമായി കാണുന്നതിലുപരി രാഷ്ടീയമായാണ് വിലയിരുത്തേണ്ടത്. അമേരിക്കയില്‍ പണത്തിന്‍റെ ബുദ്ധിമുട്ട് മൂലമുള്ള പ്രതിസന്ധിയല്ല നിലനില്‍ക്കുന്നത്. സെനറ്റില്‍ പാസാകാതിരുന്നതാണ് പ്രശ്നം. ഇത് തികച്ചും രാഷ്ട്രീയമാണെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam