
കരാകാസ്: രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ വെനസ്വേലയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. രാജ്യത്തുള്ള അമേരിക്കൻ ഉദ്യോഗസ്ഥർക്ക് നേരെ നടപടിയുമായി മുന്നോട്ട് പോയാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്കൻ സുരക്ഷാ വിഭാഗം ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ പറഞ്ഞു.
അമേരിക്കയടക്കം 21 രാജ്യങ്ങൾ വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോ രാജിവച്ച് പകരം പ്രതിപക്ഷ നേതാവ് യുവാൻ ഗെയ്ഡോ ഇടക്കാല പ്രസിഡന്‍റാകണമെന്ന് നിലപാടെടുത്തിരുന്നു.
കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയാണ് മഡൂറോ ജയിച്ചതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. മഡൂറോയെ താഴെയിറക്കാൻ മാസങ്ങളായി വൻപ്രതിഷേധമാണ്
രാജ്യത്തെങ്ങും നടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam