പാക്കിസ്ഥാനെതിരെ അമേരിക്ക; 300 ദശലക്ഷം ഡോളറിന്‍റെ സാമ്പത്തിക സഹായം അവസാനിപ്പിച്ചു; പ്രതിഷേധം ശക്തം

Published : Sep 02, 2018, 01:06 PM ISTUpdated : Sep 10, 2018, 02:06 AM IST
പാക്കിസ്ഥാനെതിരെ അമേരിക്ക; 300 ദശലക്ഷം ഡോളറിന്‍റെ സാമ്പത്തിക സഹായം അവസാനിപ്പിച്ചു; പ്രതിഷേധം ശക്തം

Synopsis

അമേരിക്കൻ വിദേശകാര്യ സെക്രട്ടറി പാക്കിസ്ഥാനിൽ സന്ദർശനം നടത്താനിരിക്കെയാണ് 300 ദശലക്ഷം ഡോളറിന്‍റെ സാമ്പത്തിക സഹായം അവസാനിപ്പിച്ചതായി അറിയിപ്പ് എത്തിയത്. നേരത്തെ സുരക്ഷാ സാമ്പത്തിക സഹായവും അമേരിക്ക നിർത്തലാക്കിയിരുന്നു

ന്യൂയോര്‍ക്ക്: പാക്കിസ്ഥാനെതിരെ കടുത്ത നടപടിയുമായി അമേരിക്ക. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്ന നിലപാടിലാണ് അമേരിക്ക. ഈ സാഹചര്യത്തില്‍ പാക്കിസ്ഥാന് നൽകി വരുന്ന 300 ദശലക്ഷം ഡോളറിന്‍റെ സാമ്പത്തിക സഹായം അവസാനിപ്പിക്കുന്നതായി അമേരിക്ക അറിയിച്ചു.

സഹായധനം കൈപറ്റുന്നതല്ലാതെ ഭീകരർക്കെതിരെ യാതൊരുവിധത്തിലുമുള്ള നടപടികളും പാക്കിസ്ഥാൻ കൈകൊള്ളുന്നില്ലെന്ന് അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. നേരത്തെ തന്നെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവര്‍ പാക്കിസ്ഥാന്‍റെ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സംശയം പ്രകടിപ്പ് രംഗത്തെത്തിയിരുന്നു.

അമേരിക്കൻ വിദേശകാര്യ സെക്രട്ടറി പാക്കിസ്ഥാനിൽ സന്ദർശനം നടത്താനിരിക്കെയാണ് 300 ദശലക്ഷം ഡോളറിന്‍റെ സാമ്പത്തിക സഹായം അവസാനിപ്പിച്ചതായി അറിയിപ്പ് എത്തിയത്. നേരത്തെ സുരക്ഷാ സാമ്പത്തിക സഹായവും അമേരിക്ക നിർത്തലാക്കിയിരുന്നു.

അതേസമയം അമേരിക്കന്‍ തീരുമാനത്തിനെതിരെ പാക്കിസ്ഥാനില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയുള്ള അമേരിക്കയുടെ നീക്കം ശരിയായില്ലെന്ന നിലപാടാണ് ഉയരുന്നത്. ഇമ്രാന് സാവകാശം നല്‍കണമായിരുന്നുവെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അന്യഗ്രഹത്തെ കാഴ്ചയല്ല, ഇരുട്ടി വെളുത്തപ്പോൾ കടലിനും തീരത്തിനും ചോര നിറം! ഇത് മുന്നറിയിപ്പോ, കാരണം വ്യക്തമാക്കി വിദഗ്ധർ
ബോണ്ടി വെടിവയ്പ്, പരിക്കേറ്റ പ്രതിക്കെതിരെ 15 പേരുടെ കൊലപാതകം അടക്കം 59 കുറ്റങ്ങൾ